മതപ്രഭാഷകർക്ക്​ ബോധവത്​കരണം നൽകാൻ മൈനോറിറ്റി റിസർച്​ ഇൻസ്​റ്റിറ്റ്യൂട്ട്​

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ വകുപ്പിന് കീഴിൽ മൈനോറിറ്റി െഡവലപ്മ​െൻറ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുമെന്ന് മന്ത്രി ഡോ.കെ.ടി. ജലീൽ നിയമസഭയിൽ പറഞ്ഞു. മതാധ്യാപകർക്കും മതപ്രഭാഷകർക്കും സൈക്കോളജി, ദേശീയോദ്ഗ്രഥനം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണവും പരിശീലനവും നൽകുന്നതിനാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. മുസ്ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏപ്രിൽ ഒമ്പതിന് കോഴിക്കോട്ട് അദാലത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സുന്നി വിഭാഗങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കുന്നതി​െൻറ ഭാഗമായാണ് ആദ്യ അദാലത്. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനനുസൃതമായി െറഗുലേഷനിൽ മാറ്റംവരുത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. വഖഫ് സ്വത്തുക്കളുടെ സർവേക്കായി കമീഷണറായി വഖഫ് സെക്രട്ടറിയെയും അഡീഷനൽ കമീഷണർമാരായി കലക്ടർമാരെയും നിയമിച്ചിട്ടുണ്ട്. പ്രാരംഭചെലവുകൾക്ക് 15 ലക്ഷം അനുവദിച്ചിട്ടുണ്ട്. മൂന്നംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ൈട്രബ്യൂണൽ രൂപവത്കരിച്ച് ഉത്തരവായി. മദ്റസാ അധ്യാപക മോണിറ്ററിങ് കമ്മിറ്റിക്ക് പകരം മദ്റസാ അധ്യാപക ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. നിലവിൽ 16106 അംഗങ്ങളാണ് ക്ഷേമനിധിയിലുള്ളത്. രണ്ട് വർഷത്തിനിടെ രണ്ടായിരത്തിൽപരം പേരെ ചേർത്തിട്ടുണ്ട്. കരിപ്പൂരിലെ ഹജ്ജ് എംബാർക്കേഷൻ പോയൻറ് പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രയത്നം സർക്കാർ നടത്തിവരികയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ കേടുവന്ന വീടുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് ഇമ്പിച്ചിബാവയുടെ പേരിൽ ആരംഭിച്ച പദ്ധതിയുടെ ഗുണഭോക്താക്കളായി ആയിരംപേരെ തെരഞ്ഞെടുത്തിട്ടുണ്ട്. നഴ്സിങ് ഡിേപ്ലാമ, പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന 500 കുട്ടികൾക്കായി 15000 രൂപ വീതം നൽകുന്ന സ്കോളർഷിപ് പദ്ധതി പുതുതായി ആരംഭിക്കുകയാണ്. സർക്കാർ, എയ്ഡഡ് പോളിടെക്നിക്കുകളിൽ പഠിക്കുന്ന ആയിരം കുട്ടികൾക്ക് ആറായിരം രൂപ സ്റ്റൈപൻറ് നൽകുന്ന പദ്ധതിയും തയാറാക്കിയിട്ടുണ്ട്. വിവാഹാനന്തര പ്രശ്നങ്ങൾ കുറക്കാൻ 33 പ്രീമാരിറ്റൽ കൗൺസലിങ് സ​െൻററുകൾ ഇൗവർഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.