തിരുവനന്തപുരം: ചലനത്തെ നിയന്ത്രിക്കുന്ന നാഡീ പേശി വ്യവസ്ഥകളെ ബാധിക്കുന്ന രോഗങ്ങളുടെ നിർണയവും ചികിത്സയും പരിചരണവും സംബന്ധിച്ച് ന്യൂറോളജി വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 23ന് ആരംഭിക്കും. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിെൻറ ന്യൂറോളജി വിഭാഗമാണ് മൂന്നുദിവസം നീളുന്ന 'സൂപ്പർ ഇ.എം.ജി ഇന്ത്യ 2018' സമ്മേളനത്തിെൻറ സംഘാടകർ. ഗവർണർ പി. സദാശിവം വെള്ളിയാഴ്ച രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയറിലെ ന്യൂറോളജി പ്രഫസർ പ്രശസ്ത ന്യൂറോളിജിസ്റ്റ് ഡോ. എം. ഗൗരിദേവിയെ ചടങ്ങിൽ ആദരിക്കും. നാനൂറിലധികം വിദഗ്ദ ന്യൂറോളജിസ്റ്റുകളും ശാസ്ത്രകാരന്മാരും സമ്മേളനത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.