സി.വി. കുഞ്ഞുരാമൻ സാഹിത്യപുരസ്​കാരം വിഷ്​ണുനാരായണൻ നമ്പൂതിരിക്ക്​

തിരുവനന്തപുരം: സി.വി. കുഞ്ഞുരാമൻ സാഹിത്യപുരസ്കാരം വിഷ്ണുനാരായണൻ നമ്പൂതിരിക്ക്. മലയാള സാഹിത്യത്തിനും ഭാഷക്കും നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. 10,001 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഫൗണ്ടേഷ​െൻറ പതിനഞ്ചാമത് പുരസ്കാരമാണിത്. ശ്രീകുമാരൻതമ്പി, ജോർജ് ഒാണക്കൂർ, സരിത വർമ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ. സി.വി. കുഞ്ഞുരാമ​െൻറ 69ാം ചരമവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 10ന് തിരുവനന്തപുരത്ത് പുരസ്കാരം സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.