തിരുവനന്തപുരം: പ്രതിവര്‍ഷം ലഭിക്കേണ്ട മഴയിൽ കുറവുവന്നതോടെ കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്തെ 45 ശതമാനം കിണറുകളിലും ജലത്താഴ്ച പ്രകടമെന്ന് ഭൂജലവകുപ്പിെൻറ റിപ്പോർട്ട്. 51 ശതമാനം കുഴിക്കിണറുകളിലും തീരദേശങ്ങളിലെ 21 ശതമാനം കുഴൽക്കിണറുകളിലും ഭൂജലവിതാനം താഴ്ന്നിട്ടുണ്ട്. ജലനിരപ്പ് മനസ്സിലാക്കുന്നതിനായി ഭൂജലവകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 756 നിരീക്ഷണ കിണറുകളിൽനിന്ന് ലഭിച്ച 2007ലെയും 2018ലെയും വിവരങ്ങൾ താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയിക്കുന്നത്. 18 ശതമാനം കിണറുകളിൽ ഒരു മീറ്റർ വരെയും 15 ശതമാനം കിണറുകളിൽ ഒന്നുമുതൽ രണ്ട് മീറ്റർ വരെയും 1.26 ശതമാനം കിണറുകളിൽ മൂന്ന് മുതൽ നാല് മീറ്റർ വരെയും 64 ശതമാനം കിണറുകളിൽ 0.50 മീറ്റർ വരെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 2017ലെ കണക്കുമായി താരതമ്യം ചെയ്യുേമ്പാഴും ഒരു വർഷത്തിനിടെയുണ്ടായ ജലനിരപ്പിെല വ്യത്യാസം നെഞ്ചിടിപ്പേറ്റുന്നതാണ്. മൂന്നുമീറ്റർ വരെയാണ് ജലത്താഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 18 ശതമാനം കിണറുകളിൽ ഒന്നു മുതൽ രണ്ട് മീറ്റർവരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഒമ്പത് ശതമാനം കിണറുകളിലാകെട്ട മൂന്ന് മീറ്ററാണ് ജലത്താഴ്ച. തീരപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. 18.4 ശതമാനം കുഴൽക്കിണറുകളിലും വ്യത്യാസം പ്രകടമാണ്. ഇതിൽ 14 ശതമാനത്തിലും രണ്ട് മീറ്റർ വെരയാണ് ജലത്താഴ്ച. 2015, 2016 വർഷങ്ങളിൽ സംസ്ഥാനത്ത് ലഭ്യമായ വാർഷികമഴയുടെ തോത് സംസ്ഥാന ശരാശരിയെക്കാൾ (3000 മില്ലീമീറ്റർ) താഴ്ന്നതും ഭൂവിനിയോഗത്തിൽ വന്ന മാറ്റവുമാണ് ജലവിതാനത്തിലെ വ്യതിയാനത്തിന് കാരണമായി ഭൂജലവകുപ്പ് റിപ്പോർട്ട് അടിവരയിടുന്നത്. 2016ൽ 1891 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. അതായത് സംസ്ഥാന ശരാശരിയെക്കാൾ 36 ശതമാനം കുറവ്. 2017ൽ കിട്ടിയത് 2681 മില്ലീമീറ്ററും. 2018 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 21 വരെ ലഭ്യമായത് 17.2 മില്ലീമീറ്ററാണ്. സാധാരണ 18 മില്ലീമിറ്ററിന് മുകളിൽ ലഭിക്കുന്ന സാഹചര്യത്തിലാണിത്. ഭൂജലം റീചാര്‍ജ് ചെയ്യാനുള്ള പ്രകൃതിപരമായ സംവിധാനങ്ങള്‍ നഷ്ടമാകുന്നതും നിലവിലെ സ്ഥിതിക്ക് കാരണമായി ഭൂജലവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഭൂഗര്‍ഭ ജലം സംഭരിച്ച് നിര്‍ത്തുന്ന കുന്നുകള്‍ നശിക്കുന്നതും നീര്‍ത്തടങ്ങള്‍ ഇല്ലാതാകുന്നതുമടക്കം ഇതിന് ഉദാഹരണമാണ്. എം.ഷിബു മൂന്നുമാസത്തിനിടെ 92 ശതമാനം കിണറുകളിലും ജലനിരപ്പ് താഴ്ന്നു ..................................................................................................................... 2017 നവംബറിനും 2018 ജനുവരിക്കുമിടയിലെ കാലയളവിൽ 92 ശതമാനം കിണറുകളിലും ജലനിരപ്പ് താഴ്ന്നതായി ഭൂജലവകുപ്പ്. ഇതിൽ അഞ്ച് ശതമാനം കിണറുകളിലും മൂന്ന് മുതൽ നാല് മീറ്റർ വരെയാണ് ജലത്താഴ്ച. 30 ശതമാനം കിണറുകളിൽ ഒരു മീറ്റർവരെയും 35 ശതമാനം കിണറുകളിൽ രണ്ട് മീറ്റർവരെയും ജലത്താഴ്ചയുണ്ട്. സംസ്ഥാനത്ത് 60 ലക്ഷത്തിലേറെ കിണറുകളെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഗ്രാമീണമേഖലയില്‍ 64.8 ശതമാനംപേര്‍ കിണറുകളെയും 24.5 ശതമാനം പൈപ്പുവെള്ളത്തെയും ആശ്രയിക്കുന്നുണ്ട്. മറ്റ് മാര്‍ഗങ്ങള്‍ 10.8 ശതമാനമാണ്. നഗരമേഖലയില്‍ കിണറുകള്‍ ഉപയോഗിക്കുന്നത് 58.9 ശതമാനമാണ്. പൈപ്പ് വെള്ളം 34.9 ശതമാനവും മറ്റ് മാര്‍ഗങ്ങള്‍ 6.3 ശതമാനവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.