കൊല്ലം: കലോത്സവ ചരിത്രത്തിൽ കലാതിലകപ്പട്ടങ്ങൾ സാധാരണമാണെങ്കിലും വേദിയിൽ കയറാതെ കലാതിലകമായതിലൂടെ റെക്കോഡിട്ടയാളാണ് എസ്.ആർ. മോത്തി. 2002ൽ ആലപ്പുഴയിൽ നടന്ന കലോത്സവത്തിൽ മോത്തി കുറിച്ച റെക്കോഡ് ഇനിയും തിരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. ചിത്രരചന, ശിൽപ നിർമാണം, പോസ്റ്റർ നിർമാണം, രംഗോലി, കൊളാഷ് എന്നിവയിൽ ഒന്നാം സ്ഥാനം നേടിയാണ് മോത്തി പുതുചരിത്രമെഴുതിയത്. അന്ന് മോത്തി എസ്.എൻ വനിത കോളജിലെ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയായിരുന്നു. മോത്തി കലാതിലകമായതിന് മുേമ്പാ ശേഷമോ വേദിയിതര മത്സരങ്ങളിലൂടെ ആരും തിലകപ്പട്ടം നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ഇൗ റെക്കോഡ് ഇന്നും ഭേദിക്കപ്പെടാതെ നിൽക്കുകയാണ്. പഠനത്തിനു ശേഷം കോളജ് അധ്യാപികയായി മാറിയ മോത്തി ചിത്രരചനയിലുള്ള താൽപര്യം കൊണ്ട് ജോലി ഉപേക്ഷിച്ചു. മുന്നുവയസ്സുമുതൽ വീടിെൻറ ചുമരുകളിലും മോത്തിയുടെ അമ്മ സുധ തൂത്തുവൃത്തിയാക്കിയിടുന്ന മുറ്റത്തുമൊക്കെയാണ് വരച്ചുതുടങ്ങിയത്. അമ്മ തന്നെയാണ് വരയുടെ ലോകത്തെ മോത്തിയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞതും. കൊല്ലം ബോയ്സ് സ്കൂളിൽ ചിത്രകലാ അധ്യാപകനായിരുന്ന അച്ഛൻ രമേശിെൻറ മേൽ നോട്ടത്തിലുള്ള ചിട്ടയായ പരിശീലനം കൂടിയായപ്പോൾ അഞ്ചാംവയസ്സിൽ നാട്ടിലെ പ്രാദേശിക ക്ലബിെൻറ നേതൃത്വത്തിൽ നടത്തിയ ചിത്ര രചനാ മത്സരത്തിൽ ആദ്യ വിജയം കരസ്ഥമാക്കി. പിന്നീടങ്ങോട്ട് വരയുടെയും നിറങ്ങളുടെയും ലോകമായിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ അടക്കം നിരവധി സമ്മാനങ്ങൾ മോത്തി സ്വന്തമാക്കി. അഡ്വ. രാജേഷ് ജിനദേവൻ ആണ് ഭർത്താവ്. നിലൻ മോത്തി ആണ് ഏക മകൻ. ഇപ്പോൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള രസച്ചരടിെൻറ ചിത്രങ്ങളുമായി സംസ്ഥാനത്തുടനീളം ചിത്രപ്രദർശനത്തിനൊരുങ്ങുകയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.