ഭക്തിസാന്ദ്രമായി ആനവാൽപിടി

കൊട്ടിയം: ഭക്തിയും സാഹസികതയും ഒത്തുചേരുന്ന ഉമയനല്ലൂർ ക്ഷേത്രത്തിലെ ആനവാൽപിടി ആയിരങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. ഉമയനല്ലൂർ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ചരിത്രപ്രസിദ്ധമായ ആനവാൽപിടി അരങ്ങേറിയത്. സുബ്രഹ്മണ്യ​െൻറയും ഗണപതിയുടെയും ബാല്യകാലലീലകളെ അനുസ്മരിപ്പിക്കുന്നതാണ് ചടങ്ങ്. ശീവേലി എഴുന്നള്ളത്തിന് ശേഷം രാവിലെ പതിനൊന്നരയോടെ ചങ്ങല അഴിച്ചുമാറ്റി സ്വതന്ത്രനാക്കിയ ആനയെ നിവേദ്യംനൽകി ആനക്കൊട്ടിലിൽ എത്തിച്ചു. തുടർന്ന് ഉമയനല്ലൂർ ഏലായിലെ വള്ളിയമ്പലം ലക്ഷ്യമാക്കി ആന ഓടി. ഓരോകരയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവരും വ്രതമെടുത്ത് കാത്തിരിക്കുന്നവരുമായ ഭക്തർ ആനയുടെ വാലിൽ പിടിച്ച് പിന്നാലെ ഓടി. തൃക്കടവൂർ ശിവരാജു എന്ന ആനയാണ് ഗജമുഖനായത്. വിദേശികളടക്കം ആയിരങ്ങൾ ആനവാൽപിടി കാണാനെത്തി. ആനവാൽ പിടിക്കുശേഷം മഹാപ്രസാദ ഊട്ടും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.