കോമ്രേഡ്​സ്​ ​​ഫ്രം ഭൂട്ടാൻ

കൊല്ലം: കേരള സർവകലാശാല കലോത്സവ ഘോഷയാത്ര കടന്നുവന്നപ്പോൾ ഇതിലും ഇതര സംസ്ഥാനക്കാർ കടന്നുകൂടിയോ എന്നായിരുന്നു വഴിയരികിൽ കാഴ്ചക്കാരായി നിന്നവരിൽ പലരും ചോദിച്ചത്. എന്നാലിവർ കരിക്കോട് ടി.കെ.എം കോളജിലെ വിദ്യാർഥികളായിരുന്നു. കർമ, കർമ രാംകെ, നോർബു, ശ്രിംങ് എന്നിവർ ഭൂട്ടാനിൽ നിന്ന് വിദ്യതേടി മലയാളക്കരയിൽ എത്തിയതാണ്. രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളും. ടി.കെ.എം കോളജി​െൻറ ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളുടെ പരമ്പര്യം അറിയിച്ചുള്ള പ്രകടനത്തിലാണ് നാലുപേരും പങ്കാളികളായത്. കലോത്സവത്തെപ്പറ്റി കോളജ് അധികൃതർ ഇവരോട് വിവരിച്ചപ്പോൾ അതിയായ താൽപര്യം കാണിക്കുകയായിരുന്നു നാലുപേരും. ഇവരിൽ മുന്നുപേർ അവസാന വർഷ ബിരുദ വിദ്യാർഥിയും ഒരാൾ രണ്ടാം വർഷ വിദ്യാർഥിയുമാണ്. കോളജിൽ നടക്കുന്ന പരിപാടിയിൽ ഭൂട്ടാനിലെ പരമ്പരാഗത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമാണെന്ന് വിദ്യാർഥി സംഘം 'മാധ്യമ'ത്തോട് പറഞ്ഞു. ഇവരിൽ കർമ കലോത്സവത്തിൽ വയലിൻ മത്സരത്തിൽ പെങ്കടുക്കുന്നുണ്ട്. യുവജനോത്സവ പരിപാടികളിൽ പെങ്കടുക്കണമെന്ന് നാലുപേർക്കും അതിയായ ആഗ്രഹമുണ്ടെങ്കിലും കേരളീയ കലകൾ അറിയാത്തതാണ് ഇവർക്ക് വിനയാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.