വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്​റ്റിൽ

ചവറ: വിദേശത്ത് ജോലി വാഗ്ദാനംനൽകി നിരവധിപേരിൽനിന്ന് അറുപത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ചവറ ചെറുശ്ശേരിഭാഗം മേരി സദനത്തിൽ ജെറി(31)യാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് കാവനാട് കന്നിമേൽചേരി കൊന്നയിൽ പടിഞ്ഞാറ്റതിൽ ഷീജാമ്മ (ഷീല --36)യെ ചവറ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചവറ, ശക്തികുളങ്ങര, കിഴക്കേകല്ലട, കടവൂർ, കിളികൊല്ലൂർ തുടങ്ങി വിവിധപ്രദേശങ്ങളിൽനിന്നായി 60 ഓളം പേരിൽനിന്നാണ് സംഘം പണംവാങ്ങി വിസ നൽകാതിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.