വിനിമയ യോഗ്യമല്ലാത്ത നോട്ടുകൾ: ആർ.ബി.​​െഎ നിലപാടിൽ വലഞ്ഞ് ബാങ്കുകളും

കൊല്ലം: പുതുതായി പുറത്തിറക്കിയ കറൻസി നോട്ടുകളിൽ 'വിനിമയയോഗ്യമല്ലാത്തവ' മാറ്റിനൽകാൻ റിസർവ് ബാങ്കും തയാറാവുന്നില്ല. ഇതുമൂലം 2000, 500, 200 പുതിയ നോട്ടുകൾ വൃത്തിയുള്ളതല്ലെങ്കിൽ സ്വീകരിക്കുന്നത് ബാങ്കുകളും നിർത്തി. 'ക്ലീൻ' അല്ലാത്ത നോട്ടുകൾ വേണ്ടെന്ന നിലപാട് ആർ.ബി.െഎ കാഷ് ചെസ്റ്റും സ്വീകരിച്ചതോടെയാണിത്. കേടായ നോട്ടുകൾ സ്വീകരിച്ച് പകരം നല്ല നോട്ട് നൽകാൻ ആർ.ബി.െഎ തയാറാവാത്തതിനാൽ മിക്ക ബാങ്കുകളിലും വൃത്തിഹീന നോട്ടുകൾ കെട്ടിക്കിടക്കുന്നു. ഇൗ സാഹചര്യത്തിൽ ഇടപാടുകാരിൽനിന്ന് നല്ല നോട്ടുകൾ മാത്രം വാങ്ങിയാൽ മതിയെന്ന നിലപാടിലാണ് ബാങ്കുകൾ. ചെറിയതോതിൽ വരകളും എഴുത്തുമൊക്കെയുള്ള നോട്ടുകൾ നേരത്തേ ബാങ്കുകൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ 2000, 500, 200 എന്നിവയുടെ നോട്ടുകളിൽ വരയോ കുറിയോ കണ്ടാൽ കാഷ് കൗണ്ടറുകളിലുള്ള ജീവനക്കാർ ഇടപാടുകാർക്ക് മടക്കിനൽകുകയാണ്. എഴുത്തും വരയുമുള്ള നോട്ടുകൾ വിനിമയയോഗ്യമാണെന്നും കീറിയതിനും മഷി പുരണ്ടതിനും നിറം മങ്ങിയവക്കുമൊക്കെ മാത്രമാണ് പ്രശ്നമെന്നും റിസർവ് ബാങ്ക് വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതവരുത്തി ബാങ്കുകൾക്ക് അറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, പുതിയ നോട്ടുകളിൽ വൃത്തിക്കുറവുള്ളതും കേടായതുമെല്ലാം വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിറക്കുന്നുമുണ്ട്. കരാർ ഏജൻസികൾ പണം നിറക്കുന്ന എ.ടി.എമ്മുകളിലാണ് ഇത്തരം നോട്ടുകളിലധികവും. എ.ടി.എമ്മുകളിൽനിന്ന് ലഭിക്കുന്ന 'വിനിമയയോഗ്യമല്ലാത്ത' നോട്ടുകൾ മാറാൻ കഴിയാതെ വലയുന്നവരേറെയാണ്. 2000ത്തി​െൻറ നോട്ടിനാണ് തകരാറെങ്കിൽ കൈമാറ്റം ഏറെ ബുദ്ധിമുട്ടാവും. വൃത്തിയില്ലാത്ത നോട്ടുകൾ എ.ടി.എമ്മുകളിൽനിന്ന് ലഭിക്കുേമ്പാൾ കാഷ് െഡപ്പോസിറ്റ് മെഷീനുകളിൽ (സി.ഡി.എം) അവ സ്വീകരിക്കാതെ 'റിജക്ട്' ആവുകയാണെന്ന് ഇടപാടുകാർ പരാതിപ്പെടുന്നു. വൃത്തിഹീനമായതും വിനിമയയോഗ്യമല്ലാത്തതുമായ നോട്ടുകൾ മാറ്റിനൽകണമെന്ന ആവശ്യം പാർലമ​െൻറ് അംഗങ്ങളടക്കമുള്ള ജനപ്രതിനിധികൾ ശ്രദ്ധയിൽപെടുത്തിയിട്ടും റിസർവ് ബാങ്ക് നിസ്സംഗത തുടരുകയാണ്. എസ്. ഷാജിലാൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.