തിരുവനന്തപുരം: ഇരുചക്രവാഹനയാത്രക്കിടെ മൊബൈലിൽ സംസാരിെച്ചന്നാരോപിച്ച് യുവാക്കളെ നടുറോഡിൽ മർദിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാരനായ എസ്.െഎക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകി. കേൻറാൺമെൻറ് എസ്.െഎ ബി.എം. ഷാഫി, ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഒാഫിസർ സജീർ എന്നിവർക്കെതിരെയാണ് പരാതി. മർദനമേറ്റ വെൽഫെയർ പാർട്ടി നേതാവ് ഷാജിയുടെ സുഹൃത്തും അട്ടക്കുളങ്ങര സ്വദേശിയുമായ പി.എം. അൽഹാജാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്കും സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിനും പരാതി നൽകിയത്. ബൈക്കിൽ പോകുേമ്പാൾ മൊബൈൽ ഫോണിൽ സംസാരിെച്ചന്നപേരിൽ തെൻറ സുഹൃത്ത് ഷാജഹാനെയും അമ്പലത്തറ നിവാസി അസ്ലമിനെയും അകാരണമായി പൊലീസ് തടഞ്ഞുെവച്ചിരിക്കുെന്നന്ന വിവരമറിഞ്ഞാണ് താൻ ജി.പി.ഒ ജങ്ഷനിൽ എത്തിയത്. ഇരുവരെയും പൊലീസ് ക്രൂരമായി മർദിച്ച് ജീപ്പിൽ കയറ്റുന്നതാണ് കണ്ടത്. തുടർന്ന് കേൻറാൺമെൻറ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തങ്ങൾ സ്റ്റേഷനിൽ എത്തിയെങ്കിലും യുവാക്കളെ കാണാനുള്ള അവസരംപോലും പൊലീസ് നിഷേധിച്ചു. തുടർന്ന് സ്റ്റേഷനുള്ളിൽെവച്ചും പൊലീസുകാർ യുവാക്കളെ ക്രൂരമായി മർദിച്ചു. അതിനുശേഷം വഞ്ചിയൂർ കോടതിയിലേക്ക് ഇവരെ മാറ്റി പൊലീസിനെ ആക്രമിച്ചെന്ന് കള്ളക്കേസുണ്ടാക്കി കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു. പിഴയടക്കാൻ പണമില്ലെന്നും തുക കോടതിയിൽ അടക്കാമെന്ന് പറഞ്ഞിട്ടും എസ്.െഎയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും അത് അംഗീകരിക്കാതെ അവരെ മർദിക്കുകയായിരുന്നു. സർക്കാറിെൻറയോ പൊലീസ് വകുപ്പിെൻറയോ യാതൊരു നിർദേശവും അനുസരിക്കാതെയാണ് എസ്.െഎയുടെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തിയത്. അതിനാൽ എസ്.െഎ ഷാഫി, പൊലീസുകാരൻ സജീർ എന്നിവർക്കെതിരെ നിയമലംഘനത്തിനും കള്ളക്കേസ് എടുത്തതിനും കേസ് രജിസ്റ്റർ ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.