സംസ്ഥാനത്ത് പുതിയ മദ്യനയം തീരുമാനിച്ചിട്ടില്ല ^കോടിയേരി

സംസ്ഥാനത്ത് പുതിയ മദ്യനയം തീരുമാനിച്ചിട്ടില്ല -കോടിയേരി കൊട്ടിയം: സംസ്ഥാനത്ത് പുതിയ മദ്യനയം തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധി നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. വിധി പ്രകാരം 10,000 ജനസംഖ്യയുള്ള പ്രദേശങ്ങളെ നഗര പഞ്ചായത്തുകളായി നോട്ടിഫിക്കേഷൻ നടത്തുകയാണ് സർക്കാർ ചെയ്തത്. ഇതി​െൻറ ഭാഗമായി യു.ഡി.എഫ് സർക്കാറി​െൻറ കാലത്തുണ്ടായിരുന്നത്ര മദ്യഷാപ്പുകൾ കേരളത്തിൽ ഉണ്ടാകില്ല. ആദ്യത്തെ സുപ്രീംകോടതി വിധിയെ മറികടക്കാൻ കോൺഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദേശീയപാതകളെ സംസ്ഥാന പാതകളും ജില്ല റോഡുകളുമായി പുനർനാമകരണം ചെയ്തിരുന്നു. എൽ.ഡി.എഫ് സർക്കാർ അങ്ങനെ ചെയ്തില്ല. കേരളം മദ്യത്തിൽ ഒഴുകാൻ പോകുെന്നന്ന വാർത്തക്ക് വസ്തുതകളുമായി ഒരു ബന്ധവുമില്ല. മദ്യവർജനമാണ് എൽ.ഡി.എഫ് നയമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.