'നായർ, ക്രൈസ്തവ സഭകളോട് അവഹേളനം തുടരുന്നു'

പത്തനാപുരം: നായർ, ക്രൈസ്തവ സഭകളോട് അവഹേളനം തുടരുന്നതായും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതായും മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. കിഴക്കേ ഭാഗം 961ാം നമ്പർ ആനന്ദവിലാസം എൻ.എസ്.എസ് കരയോഗത്തിന് പുതുതായി നിർമിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശങ്ങൾ ചോദിക്കുന്നത് നായർ സമുദായത്തിന് വേണ്ടി മാത്രമല്ല. ഇല്ലാത്തവർക്കും കൂടിയാണ്. ഇതര സമുദായങ്ങളുടെ കരുതൽ കൂടിയാണ് എൻ.എസ്.എസ് ലക്ഷ്യമിടുന്നതെന്നും പിള്ള കൂട്ടിേച്ചര്‍ത്തു. കരയോഗം പ്രസിഡൻറ് ടി. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. കുടുംബ സംഗമ ഉദ്ഘാടനവും കരയോഗത്തിലെ മുതിർന്ന മുൻ ഭാരവാഹികളെ ആദരിക്കലും യൂനിയൻ വൈസ് പ്രസിഡൻറ് എം.ബി. ഗോപിനാഥപിള്ള നിർവഹിച്ചു. യൂനിയൻ സെക്രട്ടറി ജി. അനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാജമ്മ മോഹനൻ, എസ്. വിജയകുമാരി, ഗീതാ സതീശൻ, ശ്രീദേവി ഗോപകുമാർ, മഞ്ജു ഡി. നായർ, നാരായണൻ നായർ, രാമകൃഷ്ണപിള്ള, രാജഗോപാലൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.