കളിചിരികളുടെ സൗഹൃദം പകർന്ന് കൂട്ടുകൂടാൻ നാന്തിരിക്കലിൽ പകൽവീടൊരുങ്ങി

* ഇടം പദ്ധതിയുടെ ഭാഗമായി 4.5 ലക്ഷം ചെലവിലാണ് പകൽവീട് നിർമിച്ചത് കുണ്ടറ: വീടകങ്ങളിൽ പകലുകളിൽ ഒറ്റപ്പെട്ടുകഴിയുന്ന മുതിർന്നവർക്കായി പെരിനാട് ഗ്രാമപഞ്ചായത്ത് മന്ത്രിയുടെ ഇടം പദ്ധതിയിൽ ഉൾപ്പെടുത്തി പകൽവീടൊരുക്കി. നാന്തിരിക്കൽ വേലുത്തമ്പി സ്മാരകത്തിന് മുകളിലാണ് പകൽവീട് തയാറാക്കിയിട്ടുള്ളത്. നീണ്ടുനിവർന്ന് കിടക്കാൻ സോഫയും ഇരിക്കാൻ കസേരകളും ടി.വി ആസ്വദിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം നൽകാനുള്ള പദ്ധതിയുമുണ്ട്. വീട്ടിലെ മറ്റുള്ളവർ തൊഴിലിടങ്ങളിലേക്കും കുട്ടികൾ സ്കൂളുകളിലേക്കും യാത്രയായാൽ വീടകങ്ങളുടെ ഏകാന്തതയിൽ തളക്കപ്പെടുന്നവർക്ക് ആശ്വാസമാണ് പകൽ വീട്. ജില്ല പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് എൻ. ശിവശങ്കപ്പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം രാജശേഖരൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, വാർഡ് അംഗം മുഹമ്മദ് ജാഫി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ശ്രീദേവി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീകുമാരി, എ. ഹെൻട്രി, സെക്രട്ടറി ബാബുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.