'വിദ്യാഭ്യാസ പുരോഗതിക്ക് രക്ഷിതാക്കൾക്ക് വലിയ പങ്ക്​'

ചവറ: വിദ്യാർഥികളുടെ വിദ്യാഭ്യാസപുരോഗതിയിൽ അധ്യാപകർക്കൊപ്പം രക്ഷിതാക്കൾക്കും പ്രധാനപങ്കുണ്ടെന്ന് കെ. സോമപ്രസാദ് എം.പി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം തേവലക്കര കോയിവിള സ​െൻറ് ആൻറണീസ് ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആറ് ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം എൻ. വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. 1999ൽ എസ്.എസ്.എൽ.സിക്ക് പഠിച്ച് ഇറങ്ങിയ പൂർവ വിദ്യാർഥികൾ വാങ്ങിയ ഫോട്ടോസ്റ്റാറ്റ് മെഷീ​െൻറ കൈമാറ്റചടങ്ങും നടന്നു. പി.ടി.എ പ്രസിഡൻറ് എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ആൻറണി, ഗ്രാമപഞ്ചായത്ത് അംഗം എ. സേവ്യർ, ചവറ ബി.പി.ഒ ബിജു, ക്ലിഫോർഡ് മോറിസ്, പ്രഥമാധ്യാപകൻ ജോസ് ജെഫേഴ്സൺ, എസ്. നെൽസൺ, മെൽക്കി സദക്ക് എന്നിവർ സംസാരിച്ചു. ജനം കുടിവെള്ളത്തിന് നെേട്ടാട്ടമോടുമ്പോഴും നോക്കുകുത്തിയായി പമ്പ് ഹൗസ് അയത്തിൽ: കുടിവെള്ളത്തിന് നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പമ്പ് ഹൗസ് പ്രവർത്തനം തുടങ്ങാതെ നോക്കുകുത്തിയായി നിലകൊള്ളുന്നു. പമ്പ് ഹൗസ് പ്രവർത്തനം ആരംഭിക്കാത്തതിനെതിരെ പ്രദേശവാസികളെ സംഘടിപ്പിച്ച് കോൺഗ്രസ് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. കിളികൊല്ലൂർ സൗത്ത് ഡിവിഷൻ സൗഹാർദ നഗർ ഹരിജൻ എൽ.പി സ്കൂളിന് സമീപമാണ് ജലവിതരണത്തിന് മൂന്ന് വർഷം മുമ്പ് സ്ഥാപിച്ച പമ്പ് ഹൗസുള്ളത്. സ്കൂളിന് സമീപത്തെ സ്ഥലത്താണ് പമ്പ് ഹൗസും കുഴൽകിണറും സ്ഥാപിച്ചത്. കിണറിന് ചുറ്റും കുറ്റിച്ചെടികൾ വളർന്നുനിൽക്കുകയാണ്. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ചെയ്ത നിലയിലാണ്. നാട്ടുകാർക്ക് ഏറെ പ്രയോജനപ്രദമായ പമ്പ് ഹൗസി​െൻറ പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് കോൺഗ്രസ് സേവാദൾ ഇരവിപുരം നിയോജകമണ്ഡലം ചെയർമാൻ അയത്തിൽ നിസാം അധികൃതർക്ക് നൽകിയ നിവേദനത്തിൽ മുന്നറിയിപ്പ് നൽകി. പമ്പ് ഹൗസ്പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും നിവേദനം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.