കണ്ണനല്ലൂർ: പബ്ലിക് ലൈബ്രറി വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് പുതിയ എഴുത്തുകാർക്കുവേണ്ടി കഥ, കവിത, ലേഖനം ഇനങ്ങളിൽ സംഘടിപ്പിക്കുന്ന സാഹിത്യമത്സരങ്ങളിലേക്ക് കൃതികൾ ക്ഷണിച്ചു. 'മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ' എന്നതാണ് ലേഖനവിഷയം. 16 ഫുൾസ്കാപ്പിൽ കവിയാത്ത മൗലികസ്വഭാവമുള്ളതായിരിക്കണം ലേഖനം. കഥക്കും കവിതക്കും ഏത് വിഷയവും തെരഞ്ഞെടുക്കാം. കൃതികൾ ജനറൽ കൺവീനർ, വജ്രജൂബിലി ആഘോഷം, കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി, കണ്ണനല്ലൂർ പി.ഒ, കൊല്ലം 691576 വിലാസത്തിൽ ഏപ്രിൽ 15ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ 9846855361 നമ്പറിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.