കൊല്ലൂർവിള ഗവ. സ്കൂളിൽ സ്​മാർട്ട് ക്ലാസ്​ റൂം സമർപ്പിച്ചു

കൊല്ലം: കൊല്ലൂർവിള ഗവ. എൽ.പി.ജി സ്കൂളിൽ കെ.എസ്.ടി.യു (കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ) ജില്ല കമ്മിറ്റി ഒരുക്കിയ സ്മാർട്ട് ക്ലാസ് റൂം സംസ്ഥാന പ്രസിഡൻറ് സി.പി. ചെറിയമുഹമ്മദ് സമർപ്പിച്ചു. സ്കൂളി​െൻറ 112ാമത് വാർഷികസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ പി.ആർ. സജീവ്കുമാറി​െൻറ യാത്രയയപ്പ് ഉപഹാരമായാണ് സ്മാർട്ട് ക്ലാസ് റൂം സമർപ്പിച്ചത്. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് യൂസുഫ് ചേലപ്പള്ളി, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം ഷെരീഫ് ചന്ദനത്തോപ്പ്, ജില്ല പ്രസിഡൻറ് ഹിലാൽ മുഹമ്മദ്, ജില്ല ജനറൽ സെക്രട്ടറി എ. ഷാനവാസ്, നജീമുദീൻ ചവറ, മുഹമ്മദ് യാസി, റജി തടിക്കാട്, ഷാജഹാൻ, നിസാമുദീൻ, ജാസ്കർഖാൻ, പി.ജി. വിനോദ്കുമാർ, ഫൈസൽ, ഫ്രാൻസിസ്, എ. ശോഭിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.