സ്‌കൂള്‍ വാര്‍ഷികം

ഓച്ചിറ: ആലുംപീടിക സി.എം.എസ്.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് തേജസ് രാജേഷ് അധ്യക്ഷത വഹിച്ചു. മൈക്ക് സെറ്റി​െൻറ ഉദ്ഘാടനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വരവിള മനേഷ് നിര്‍വഹിച്ചു. ഫാ. ഷാജി എം. ജോണ്‍സണ്‍, എ.ഇ.ഒ കെ. രാജു, ഉമയമ്മ, അജയന്‍, എന്‍. പ്രകാശ്, ശ്രീലത, സാറാമ്മ, പി.എസ്. വര്‍ഗീസ്‌കുട്ടി, ജെ.കെ. സോളമന്‍, ജയശ്രി, മരിയാമ്മ പി. ജോര്‍ജ് എന്നിവർ സംസാരിച്ചു. ദേശിംഗനാട് സാഹിത്യസംഘം ഉദ്ഘാടനവും പുസ്തകപ്രകാശനവും കൊല്ലം: സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ദേശിംഗനാട് സാഹിത്യസംഘത്തി​െൻറ ഉദ്ഘാടനവും ചെന്താപ്പൂര് എഡിറ്റ് ചെയ്ത 'ഇടപ്പള്ളിക്ക് പ്രണയപൂർവം' പുസ്തകത്തി​െൻറ പ്രകാശനവും 24ന് ഉച്ചക്ക് രണ്ടിന് നടക്കും. കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രഭാകരൻ പുത്തൂർ അധ്യക്ഷത വഹിക്കും. ഡോ. പ്രസന്നരാജൻ പ്രകാശനവും ഉദ്ഘാടനവും നിർവഹിക്കും. ഡോ. വി.എസ്. രാധാകൃഷ്ണൻ പുസ്തകം സ്വീകരിക്കും. ചടങ്ങിൽ ഒാണമ്പള്ളിൽ സുന്ദരേശ​െൻറയും സന്തോഷി​െൻറയും പുസ്തകങ്ങൾ പ്രകാശിപ്പിക്കും. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സമഗ്ര സംഭാവനക്കുള്ള പുരസ്കാരംനേടിയ ശൂരനാട് രവിയെ ആദരിക്കും. കരുനാഗപ്പള്ളി കോടതി സമുച്ചയഭൂമി ഹൈകോടതി ജഡ്ജി സന്ദർശിച്ചു കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ അനുവദിച്ച കോടതി സമുച്ചയം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന തഴവ പഞ്ചായത്ത് ചിറ്റുമൂലയിലെ ഒരേക്കറിലധികം വരുന്ന ഭൂമി ഹൈകോടതി ജഡ്ജി പി.ടി. രവികുമാർ സന്ദർശിച്ചു. അനുയോജ്യമായ ഭൂമിയാണിതെന്നും തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി സബ് കോടതി ജഡ്ജി കെ.എം. ബഷീർ, കരുനാഗപ്പള്ളി മുൻസിഫ് സജിന, ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഫാത്തിമാ ബീവി, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലത, എം.എ. ആസാദ്, ആർ. അംബിളികുട്ടൻ, ശിവപ്രസാദ്, ഷൗക്കത്ത്, റാഷിദ് എ. വാഹിദ്, പാവുമ്പാസുനിൽ, ആനി പൊൻ തുടങ്ങിയവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.