കീഴാറ്റൂർ വയലേലകൾ കർഷകന്​ സ്വന്തം ^കർഷക കോൺഗ്രസ്​

കീഴാറ്റൂർ വയലേലകൾ കർഷകന് സ്വന്തം -കർഷക കോൺഗ്രസ് തിരുവനന്തപുരം: ദേശീയപാത വികസനത്തി​െൻറ ഭാഗമായി കണ്ണൂർ കീഴാറ്റൂരിെല വയലേലകൾ മണ്ണിട്ട് നികത്താനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപകവാടിയും ജനറൽ സെക്രട്ടറി മാരായമുട്ടം എം.എസ്. അനിലും ആവശ്യപ്പെട്ടു. നെൽവയലുകളെയും തണ്ണീർത്തടങ്ങളെയും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ പിണറായി സർക്കാർ നെൽവയലുകളെ ശവപ്പറമ്പാക്കി മാറ്റാൻ ഒരുങ്ങുകയാണ്. കണ്ണൂർ കീഴാറ്റൂരിലെ നെൽവയലുകൾ സംരക്ഷിക്കാൻ ജീവന്മരണ പോരാട്ടം നടത്തുന്ന കർഷകർക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു. ഭാരതീയ ദലിത് കോൺഗ്രസ് പ്രവർത്തക സമ്മേളനം തിരുവനന്തപുരം: ഭാരതീയ ദലിത് കോൺഗ്രസ് വർക്കല, നാവായിക്കുളം, ചിറയിൻകീഴ്, ആറ്റിങ്ങൽ, കിളിമാനൂർ, മംഗലപുരം, വെഞ്ഞാറമൂട്, വെമ്പായം എന്നീ േബ്ലാക്കുകളുടെ പ്രവർത്തകയോഗം േചർന്നു. ജില്ല പ്രസിഡൻറ് പേരൂർക്കട രവി ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് (െഎ) ചിറയിൻകീഴ് േബ്ലാക്ക് പ്രസിഡൻറ് എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.ആർ. ദിവാകരൻ, പള്ളിപ്പുറം ഗോപാലൻ, പ്ലാവറ മണികണ്ഠൻ, വാരിജാക്ഷൻ, കെ.എസ്. മണിരാജൻ, വെമ്പായം ജയൻ, രണ്ടാംചിറ സോമൻ, കെ. ജോൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.