സമരം പ്രഹസനമായി; പട്ടിണിയും പരിവട്ടവുമായി കശുവണ്ടിത്തൊഴിലാളികൾ

കിളിമാനൂർ: കശുവണ്ടി ഫാക്ടറി തുറക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസി​െൻറ നേതൃത്വത്തിൽ നടത്തിയ സമരം എങ്ങുമെത്താതെ അവസാനിച്ചു. ഇതോടെ മറ്റ് ഫാക്ടറികളിൽ ജോലിക്ക് പോകാതെ സമരമിരുന്ന തൊഴിലാളികൾ പട്ടിണിയിലും ദുരിതത്തിലുമായി. കിളിമാനൂർ ചെങ്കിക്കുന്നിൽ പ്രവർത്തിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറി ക്കുമുന്നിലാണ് സത്യഗ്രഹ സമരം നടത്തിയിരുന്നത്. ഫാക്ടറി തുറക്കാതെ സമരം അവസാനിപ്പിക്കിെല്ലന്ന നിലപാടായിരുന്നു ബി.എം.എസ് മുന്നോട്ടുെവച്ചത്. എന്നാൽ, 100 ദിവസം എത്തിയിട്ടും മാനേജ്മ​െൻറ് ഒത്തുതീർപ്പിന് തയാറായില്ല. ഇതോടെ മറ്റു ജോലികൾക്ക് പോവാതെ സമരത്തിൽ പങ്കെടുത്ത തൊഴിലാളികൾ വീണ്ടും ദുരിതത്തിലായി. സമരം ചെയ്തതി‍​െൻറ പേരിൽ മറ്റ് ഫാക്ടറികളിൽ ഇവർക്ക് ജോലി നൽകാൻ ഉടമകൾ തയാറായതുമില്ല. രണ്ട് വർഷം മുമ്പാണ് ചെങ്കിക്കുന്ന് ഫാക്ടറി പ്രവർത്തനം നിലച്ചത്. തുടർന്നാണ് ബി.എം.എസ് ഫാക്ടറി തുറപ്പിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയത്. എന്നാൽ, രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടുകമാത്രമായിരുന്നു സമര നാടകത്തിനു പിന്നിലെന്ന ആക്ഷേപം ശക്തമാണ്. ചട്ടപ്പടി ചർച്ച നടത്തി ഒടുവിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. മാർച്ചിൽ ഫാക്ടറി തുറക്കുമെന്ന കരാറി​െൻറ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ബി.എം.എസ് നേതാക്കൾ അന്ന് തൊഴിലാളികളോട് പറഞ്ഞിരുന്നെത്ര. എന്നാൽ, അടുത്ത കാലത്ത് ഫാക്ടറി തുറക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ മറുപടി. ഇനി ഉപജീവനത്തിന് എന്താണ് വഴിയെന്ന ചിന്തയിലാണ് തൊഴിലാളികൾ. കശുവണ്ടി ഫാക്ടറി പൂട്ടിയിട്ട് രണ്ട് വർഷം കഴിയുന്നു. അതേസമയം വർഷ ങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സംബന്ധി ച്ചുള്ള നടപടികൾ മുടക്കത്തിലാണ്. ഫാക്ടറി പൂട്ടുന്നതിന് ഒരു വർഷം മുമ്പ് തന്നെ മാനേജ്മ​െൻറ് തൊഴിലാളികളുടെ ആനുകൂല്യങ്ങളുടെ പരിരക്ഷയിലും വീഴ്ച വരുത്തി യിരുന്നത്രെ. പി.എഫ്., ഗ്രാറ്റ്വിറ്റി, ഇ. എസ്.ഐ തുടങ്ങിയ തൊഴിലാളികളുടെ വിവിധ അവകാശങ്ങളാണ് ഫാക്ടറി മാനേജ്മ​െൻറ് മുടക്കം വരുത്തിയത്. ഫാക്ടറിയിൽനിന്ന് പിരിഞ്ഞുപോയ 75 ഓളം തൊഴിലാളികൾക്ക് ഇനിയും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനിടയിലാണ് ഉടമക്കെതിരെ സമരം നടത്തിച്ച് ഉപജീവന മാർഗം കൂടി നഷ്ടമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.