ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്കും കാമുകനും ജീവപര്യന്തം തടവ്

കൊല്ലം: . മേലില ഇരുങ്ങൂര്‍ കിഴക്കേത്തെരുവില്‍ പള്ളത്തുവീട്ടില്‍ സുരേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭാര്യ സുശീല, കാമുകനായ കെ.എസ്.ഇ.ബി ജീവനക്കാരന്‍ പട്ടാഴി തെക്കേത്തേരി കരിക്കത്തില്‍ വീട്ടില്‍ സെല്‍വരാജ് എന്നിവരെയാണ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷന്‍സ് ജഡ്ജി ഷേര്‍ലി ദത്ത് ശിക്ഷിച്ചത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തംതടവും ഓരോ ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാത്തപക്ഷം മൂന്ന് വര്‍ഷം കഠിനതടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാനിയമം 201-ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷംവീതം കഠിനതടവും 25,000 രൂപ വീതം പിഴയും, 203ാം വകുപ്പും പ്രകാരം ഒരുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയും, 202-ാം വകുപ്പും പ്രകാരം രണ്ടാംപ്രതി സുശീലയെ ആറ് മാസം തടവിനും 1,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍നിന്നും ഓരോ ലക്ഷം രൂപയും കൂടാതെ വിക്ടിം കോംപന്‍സേഷന്‍ ഇനത്തില്‍ നിന്നുള്ള തുകയും മക്കള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. 2013 മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം. സുശീലയുടെ സഹോദരി പട്ടാഴി തെക്കേത്തേരിയിലുള്ള മണിയുടെ വീട്ടിലെത്തിയ സുരേഷിനെ, ഉത്സവസ്ഥലത്തേക്കെന്ന വ്യാജേന സെല്‍വരാജ് കൂട്ടിക്കൊണ്ടുപോയി തെക്കേത്തേരിയിലുള്ള റബര്‍ പുരയിടത്തിലെത്തിച്ച് മര്‍ദിക്കുകയും സ്റ്റീരിയോ വയറും കൈലിയും കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. പിന്നീട് സുശീല സുരേഷിനെ കാണാനില്ലെന്ന് കുന്നിക്കോട് പൊലീസില്‍ പരാതിനല്‍കി. സുരേഷി​െൻറ തിരോധാനത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതോടെ പ്രതികള്‍ റബര്‍ തോട്ടത്തില്‍ മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് ചാക്കിലാക്കി സെല്‍വരാജി​െൻറ കാറില്‍ തലവൂര്‍ കുര കെ.ഐ.പി കനാലിന് സമീപമുള്ള റബര്‍ പുരയിടത്തിലെ ഒഴുക്കുചാലില്‍ കൊണ്ടിടുകയായിരുന്നു. നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായ സെല്‍വരാജ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവുണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഒന്നുംതന്നെ ഇല്ലാതിരുന്നിട്ടും ശാസ്ത്രീയമായ തെളിവുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് കേസ് തെളിയിച്ചത്. സുരേഷ് കൊല്ലപ്പെടുന്നതിന് മുമ്പും അതിനുശേഷവുമുള്ള ദിവസങ്ങളില്‍ പ്രതികള്‍ ഇരുവരും രാത്രിയിൽ ദീർഘനേരം ഫോണിലൂടെ സംസാരിെച്ചന്ന് കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അന്വേഷണം വഴിതെറ്റിക്കുന്നതിന് സുരേഷിേൻറതെന്ന വ്യാജേനെ സെൽവരാജ് മൃതദേഹത്തിന് സമീപം കത്തെഴുതി വെച്ചിരുന്നു. എന്നാൽ, ഫോറൻസിക് പരിശോധനയിൽ ഇത് സെൽവരാജ് എഴുതിയതാെണന്ന് വ്യക്തമായി. സുരേഷി​െൻറ മൃതദേഹം ആദ്യം മറവുചെയ്ത കുഴി, മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച പ്രതി സെല്‍വരാജി​െൻറ മാരുതി കാർ എന്നിവയിൽനിന്ന് ലഭിച്ച രക്തസാമ്പിളുകളും പ്രതികൾെക്ക്തിരായ തെളിവായി മാറി. സി.െഎ ആര്‍. വിജയനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.