സംസ്ഥാനത്ത്​ ഇൗവർഷം 40 ഫോറസ്​റ്റ്​ സ്​റ്റേഷനുകൾ കൂടി ^മന്ത്രി രാജു

സംസ്ഥാനത്ത് ഇൗവർഷം 40 ഫോറസ്റ്റ് സ്റ്റേഷനുകൾ കൂടി -മന്ത്രി രാജു പൊന്തൻപുഴ കേസ് നടത്തിപ്പിൽ വീഴ്ച വന്നിട്ടില്ല തിരുവനന്തപുരം: സംസ്ഥാനത്ത് ഇൗവർഷം 40 ഫോറസ്റ്റ് സ്റ്റേഷനുകൾ കൂടി തുടങ്ങുമെന്ന് മന്ത്രി കെ. രാജു നിയമസഭയിൽ അറിയിച്ചു. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷം 10 ഫോറസ്റ്റ് സ്റ്റേഷനുകൾ തുടങ്ങിയിട്ടുണ്ട്. ഇവിടെ തസ്തിക സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു. പാൽ ഉൽപാദനം വർധിപ്പിക്കുന്നതി​െൻറ ഭാഗമായി ഗിർ പശുക്കളെ രാജസ്ഥാനിൽനിന്ന് കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ പാലക്കാട് ജില്ലയിൽ 100 പശുക്കളെ കൊണ്ടുവന്നിട്ടുണ്ട്. സംസ്ഥാനത്ത് 50 േബ്ലാക്കുകളിൽ ഡയറി സോണുകൾ നടപ്പാക്കും. ഇതിന് ആസൂത്രണ ബോർഡി​െൻറ അംഗീകാരം ലഭിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് പാൽ ഉൽപാദനത്തിൽ 17 ശതമാനം വർധനയുണ്ടായി. സർവകാല റൊക്കോഡാണിത്. ഇൗ രീതിയിൽ പോയാൽ 2018 ഡിസംബർ ആകുേമ്പാഴേക്കും പാൽ ഉൽപാദനത്തിൽ കേരളം സ്വയം പര്യാപ്തത നേടും. നിലവിൽ കേരളത്തിന് ആവശ്യമായതി​െൻറ 83 ശതമാനം പാൽ ഉൽപാദിപ്പിക്കുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള പാലി​െൻറ ഗുണനിലവാര പരിശോധനക്കായി മീനാക്ഷിപുരത്ത് ചെക്ക്പോസ്റ്റും പരിശോധന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആര്യങ്കാവിലും ചെക്ക്പോസ്റ്റും ലാബ് സൗകര്യവും ഒരുക്കും. പൊന്തൻപുഴ വനമേഖലയുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ പുനഃപരിശോധന ഹരജി ഫയൽ ചെയ്തു. കേസ് നടത്തിപ്പിൽ വീഴ്ച വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കാട്ടുതീ അറിയാൻ ഉപഗ്രഹ സഹായേത്താടെയുള്ള അലർട്ട് സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.