വ്യത്യസ്​ത അഭിപ്രായങ്ങൾ സംരക്ഷിക്കപ്പെടണം ^മുഖ്യമന്ത്രി

വ്യത്യസ്ത അഭിപ്രായങ്ങൾ സംരക്ഷിക്കപ്പെടണം -മുഖ്യമന്ത്രി തിരുവനന്തപുരം: വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിന്നാൽ മാത്രമേ ചിന്തയിലും നിലപാടിലും വ്യക്തത ഉണ്ടാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'വിയോജിപ്പിനുള്ള സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ സംസ്ഥാന യൂത്ത് കമീഷൻ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം ജനാധിപത്യത്തിൽ പ്രധാനമാണ്. അടിയന്തരാവസ്ഥയുടെ സമയത്ത് അഭിപ്രായത്തെ ഞെരിച്ചമർത്തുന്ന സാഹചര്യം ഉണ്ടായി. ഇന്ന് വീണ്ടും നിർഭയമായി അഭിപ്രായം പറയുന്നവർ വെടിയേറ്റുവീഴുന്നു. നിരവധിപേർ വധഭീഷണി നേരിട്ട് ജീവിക്കുന്നു. വിയോജിക്കുന്നവരെയും അതി​െൻറ വക്താക്കളെയും ഉന്മൂലനം ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്. കേരളം എന്നും അതിൽനിന്ന് വ്യത്യസ്തമാണ്. വിയോജനാഭിപ്രായങ്ങളെ ആദരിക്കുന്ന അവസ്ഥ എക്കാലവും ഇവിടെയുണ്ട്. എങ്കിലും വിരുദ്ധാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത നമ്മുടെ നാട്ടിലും ചില ഭാഗങ്ങളിൽ ഉണ്ടാകുന്നുണ്ട്. വിരുദ്ധാഭിപ്രായങ്ങൾ സംരക്ഷിക്കപ്പെടാൻ ജനാധിപത്യസംവിധാനത്തിന് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് കമീഷൻ വൈസ് ചെയർപേഴ്സൻ ചിന്ത ജെറോം അധ്യക്ഷതവഹിച്ചു. മന്ത്രി എ.സി. മൊയ്തീൻ, ടി.വി. രാജേഷ് എം.എൽ.എ, യുവജനക്ഷേമ വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, യുവജനക്ഷേമ ബോർഡ് ചെയർമാൻ പി. ബിജു, യൂത്ത് കമീഷൻ അംഗം െഎ. സാജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.