ആവിഷ്കാര സ്വാതന്ത്ര്യം: ആക്രമണച്ചുമതല ഭരണകൂടം ആൾക്കൂട്ടത്തിന് പുറംകരാർ നൽകി -എൻ.എസ്. മാധവൻ തിരുവനന്തപുരം: ഭരണകൂടം ആവിഷ്കാര സ്വാതന്ത്ര്യത്തെ നേരിട്ട് ആക്രമിക്കുന്ന രീതി അവസാനിപ്പിച്ചെന്നും ആ ജോലി ഇപ്പോൾ ആൾക്കൂട്ടത്തിന് പുറംകരാർ നൽകിയിരിക്കുകയാണെന്നും എഴുത്തുകാരൻ എൻ.എസ്. മാധവൻ. വികാരവും വ്രണവുമെല്ലാം ഒരുകൂട്ടം ആളുകൾ തീരുമാനിക്കുന്ന ഗുരുതരമായ സ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകൻ ജി. രാജേഷ്കുമാർ അനുസ്മരണത്തോടനുബന്ധിച്ച് 'ഭരണകൂടവും ആൾക്കൂട്ടങ്ങളും; ആവിഷ്കാരം നേരിടുന്ന പുതിയ പ്രതിസന്ധികൾ' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആവിഷ്കാര സ്വാതന്ത്ര്യത്തെ വ്യവസ്ഥകൾക്ക് വിധേയമായി നിയന്ത്രിക്കാൻ ഭരണകൂടം ശ്രമിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടാൻ പത്തിലധികം നിയമങ്ങൾ ഇന്ന് നിലവിലുണ്ട്. ഭരണഘടനയുടെ 19 എ അനുച്ഛേദത്തിെൻറ മറപിടിച്ചാണ് ഇത് ചെയ്യുന്നത്. ഭരണകൂടം ഇത്തരം കാര്യങ്ങൾ ഒരുഭാഗത്ത് ചെയ്തുകൊണ്ടിരിക്കുേമ്പാഴാണ് ആൾക്കൂട്ടം എല്ലാം തീരുമാനിക്കുന്ന സ്ഥിതിയുണ്ടാവുന്നത്. ആക്രമണം നടത്താൻ വലിയ ആൾക്കൂട്ടത്തിെൻറ ആവശ്യമൊന്നുമില്ല. ഇഷ്ടമില്ലാത്തത് പറയുകയോ എഴുതുകയോ ചെയ്താൽ അവരെ നിശ്ശബ്ദമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുകയാണ്. ഗോവിന്ദ് പൻസാരെക്കും കൽബുർഗിക്കും ഗൗരി ലേങ്കഷിനും സംഭവിച്ചത് അതാണ്. ഭൂരിപക്ഷ അഭിപ്രായങ്ങൾക്ക് സുരക്ഷാബോധം നഷ്ടപ്പെടുമ്പോൾ കാണിക്കുന്ന വിറളികളാണ് ഈ ആക്രമണങ്ങൾ. ഇഷ്ടമായ കാര്യങ്ങൾക്ക് മാത്രമല്ല വെറുക്കുന്ന ചിന്തകൾക്കും ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. എന്നാൽ, ഭൂരിപക്ഷ അഭിപ്രായത്തിന് എതിരായി എഴുതിയാലും വികാരം വ്രണപ്പെടുന്ന അവസ്ഥയാണിന്ന്. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പുസ്തകങ്ങൾ നിരോധിക്കുന്നു. കല അതിെൻറ ആത്മാവിനെ കണ്ടെത്തേണ്ടിയിരിക്കുന്നു. ആൾക്കൂട്ടങ്ങളോ ആസൂത്രിത നീക്കങ്ങളോ എന്നതല്ല പ്രശ്നം. അത് നിലനിർത്താൻ നമ്മൾ അനുവദിക്കുന്നതാണ് ആപത്കരമെന്നും എൻ.എസ്. മാധവൻ പറഞ്ഞു. ടെലിവിഷൻ വന്നശേഷം കപട ആഖ്യാനങ്ങൾ അടിച്ചേൽപ്പിക്കുക എന്നത് മാധ്യമപ്രവർത്തനത്തിെൻറ ഭാഗമായി മാറി. അതിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് ജി. രാജേഷ് കുമാർ കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ സി. ഗൗരിദാസൻ നായർ, മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.