​പാറയുടെയും പാറ ഉൽ​പന്നങ്ങളുടെയും വിലവർധന: നിർമാണമേഖല പ്രതിസന്ധിയിൽ

കൊല്ലം: പാറ ഉൽപന്നങ്ങൾ കിട്ടാനില്ലാത്തതും ഭീമമായ വിലയും കാരണം ജില്ലയിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ. ക്വാറികളിൽ വിരലിലെണ്ണാവുന്നവയിൽ മാത്രമാണ് ഖനനം നടക്കുന്നത്. പാരിസ്ഥിതിക അനുമതിയില്ലാത്ത ക്വാറികൾ മുഴുവൻ പൂട്ടണമെന്ന് സുപ്രീംകോടതി വിധിച്ചതോടെ നിർമാണസാമഗ്രികൾക്ക് ക്ഷാമംനേരിട്ടിരുന്നു. ഇത് പാറക്കും പാറ ഉൽപന്നങ്ങൾക്കും വില ഇരട്ടിയിലധികം വർധിപ്പിക്കാനുള്ള അവസരമാക്കി ക്വാറി, ക്രഷർ ഉടമകൾ മാറ്റുകയായിരുന്നു. ഇതര ജില്ലകളിൽ നിന്നാണ് ജില്ലയിലേക്ക് പാറ ഉൽപന്നങ്ങൾ നിലവിൽ എത്തിക്കുന്നത്. അതേസമയം വിലവർധനവ് കാരണം നേരത്തെ ടെൻഡൻ ആയ പണികൾപോലും പൂർത്തിയാക്കാൻ കഴിയാതെ നട്ടംതിരിയുകയാണ് കരാറുകാർ. സർക്കാർ പണികൾ ഏറ്റെടുത്ത ഭൂരിഭാഗം കോൺട്രാക്ടർമാരും ടെൻഡർ തുകക്ക് പുറമേ കൈയിൽനിന്ന് പണമിറക്കി നിർമാണം നടത്തേണ്ട ഗതികേടിലാണ്. മെറ്റിൽ, പിസാൻഡ്, എംസാൻഡ്, പാറപ്പൊടി, ചിപ്സ്, മെറ്റൽ തുടങ്ങിയവയുെട പേരിൽ ക്രഷർ ഉടമകൾ കൊള്ളയടിക്കുകയാണെന്നാണ് ഇവരുടെ പരാതി. ജില്ലയിലെ ഭൂരിഭാഗം ക്രഷർ ഉടമകൾക്കും സ്വന്തമായി ക്വാറി ഉള്ളവരാണ്. ഇൗ ക്വാറികളിൽ വർഷങ്ങളോളം ഉപയോഗിക്കാനുള്ള പാറ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കൂടാതെ ആയിരക്കണക്കിന് ക്യുബിക്ക് അടി പാറ ഉൽപന്നങ്ങളും ക്രഷറുകളിൽ സ്റ്റോക്കുണ്ട്. ഇങ്ങനെ സ്റ്റോക് ചെയ്ത സാധനങ്ങളാണ് നിലവിൽ കൊള്ളലാഭത്തിന് വിൽക്കുന്നത്. ചിപ്സിനും പാറപ്പൊടിക്കും വില വർധിച്ചതോടെ ജില്ലയിലെ ഭൂരിഭാഗം ഹോളോബ്രിക്സ് കമ്പനികളും അടഞ്ഞുകിടക്കുകയാണ്. ചെളിക്ഷാമം കാരണം ചുടുകട്ടയുടെ വിലയും വർധിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പി​െൻറയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പണികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. െചലവ് ഉയർന്നതോടെ ടെൻഡർ എടുക്കാൻ ആളില്ലാത്ത അവസ്ഥയുമുണ്ട്. വില ഏകീകരണം സംബന്ധിച്ച് ജില്ല ഭരണകൂടത്തി​െൻറയടക്കം ഭാഗത്ത് നടപടികളുണ്ടാകാത്തതും ക്വാറി ഉടമകൾക്ക് സഹായകമാകുന്നു. ........................................................................ വില ഇങ്ങനെ (പഴയവില-പുതിയവില) ഒരു ലോഡ് പാറ: 3000-9000രൂപ ഒരു ക്യുബിക് അടി പാറപ്പൊടി: 25-60 എംസാൻഡ്: 50-75 പിസാൻഡ്: 60-85 മെറ്റൽ: 16-50 ചിപ്സ്: 30-60
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.