ബി.എഡ് സെൻറർ നാമകരണം

കൊല്ലം: കൊല്ലത്തി​െൻറ സമഗ്രമായ വികസനത്തിന് കെ. തങ്കപ്പൻ നിസ്തുലമായ സേവനമാണ് നൽകിയിട്ടുള്ളതെന്ന് മുൻമന്ത്രി പി.കെ. ഗുരുദാസൻ. കെ. തങ്കപ്പ​െൻറ സ്മരണാർഥം തേവള്ളി കേരള യൂനിവേഴ്സിറ്റ് ഓഫ് ടീച്ചർ എജുക്കേഷനിൽ ആരംഭിച്ച ബി.എഡ് സ​െൻററി​െൻറ നാമകരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടി​െൻറ വികസന പ്രവർത്തനത്തിനായി നിർദേശങ്ങൾ നൽകുന്നതോടൊപ്പം അതി​െൻറ പിന്തുടർച്ചക്ക് വേണ്ടിയും കെ. തങ്കപ്പൻ ശ്രദ്ധചെലുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. മേയർ ഡോ. വി രാജേന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷീജ വി. റ്റൈറ്റസ്, എസ്. രാജ്മോഹൻ, ഡോ. പി. രാഘവൻ, എസ്. ഷറഫുദ്ദീൻ, എസ്. രാജേന്ദ്രൻ, ജ്യേതിസ്സ് സി.എസ്. എന്നിവർ സംസാരിച്ചു. പരിപാടിയിൽ മുൻ എം.എൽ.എ പി.കെ. ഗുരുദാസനെയും മേയർ വി. രാജേന്ദ്ര ബാബുവിനെയും ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.