സിനിമക്ക് ലഭിച്ച അംഗീകാരത്തി​െൻറ സന്തോഷം പങ്കു​െവച്ച് രാഹുൽ റിജി നായർ

കൊല്ലം: ത​െൻറ ആദ്യ സിനിമക്ക് ലഭിച്ച സംസ്ഥാന അവാർഡി​െൻറ സന്തോഷം പങ്കുെവച്ച് 'ഒറ്റമുറി വെളിച്ചത്തി​െൻറ' സംവിധായകൻ രാഹുൽ റിജി നായർ. കൊല്ലം പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമ​െൻററി, ഷോർട്ട് ഫിലിം, മ്യൂസിക്ക് വിഡിയോ എന്നിവയിലൂടെ സിനിമാലോകത്തെത്തിയ രാഹുൽ ത​െൻറ സ്വന്തംകമ്പനിയുടെ പേരിൽ ആദ്യമായി പുറത്തിറക്കിയ ചിത്രം അന്താരാഷ്‌ട്രതലത്തിൽ പല ചലച്ചിത്ര മേളകളിലും പ്രദർശിപ്പിക്കാൻ തയാറെടുക്കുകയാണെന്നറിയിച്ചു. ഐ.എഫ്.എഫ്.കെ കണ്ട് ലോക സിനിമകളെ കുറിച്ചറിഞ്ഞ തനിക്ക് ഒറ്റമുറി വെളിച്ചം അവിടെ പ്രദർശിപ്പിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചിത്രം െതരഞ്ഞെടുക്കപ്പെട്ടില്ല. പിന്നീട് ഗോവ ഇൻറർനാഷനൽ ഫിലിം ഫെസ്‌റ്റിവലിലും ദുൈബ ഫിലിം ഫെസ്‌‌റ്റിവലിലും പ്രദർശിപ്പിച്ചതോടെയാണ് സാമൂഹിക പ്രസ‌ക്തിയുള്ള ചിത്രമെന്ന നിലയിൽ അഭിപ്രായങ്ങൾ ഉയർന്നുതുടങ്ങിയത്. വിവാഹശേഷമുള്ള ലൈംഗിക അതിക്രമത്തെക്കുറിച്ച് അതി​െൻറ എല്ലാ തലങ്ങളിലൂടെയും സഞ്ചരിക്കാതെ എന്നാൽ അതേകുറിച്ച് പ്രതിപാദിക്കുന്ന ഒരു ചിത്രമാണ് ഒറ്റമുറി വെളിച്ചം. പല അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലും പ്രദർശനത്തിന് അനുമതി ലഭിച്ചിരിക്കുന്നതിനാലാണ് റിലീസിങ് വൈകുന്നത്. രണ്ടുമാസത്തിനുള്ളിൽ ചിത്രം തിയറ്ററിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.