*മെഡിക്കൽ ഡയറക്ടർ, ഡി.എം.ഒ എന്നിവർക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി കൊല്ലം: വൻതുക ഈടാക്കി മെഡിട്രീന ആശുപത്രി അധികൃതർ പാവപ്പെട്ട രോഗികളെ ചികിത്സിച്ച് കൊല്ലുകയാെണന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മെഡിട്രീന ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ സൂരജ് ജയകുമാർ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രിയുടെ അംഗീകാരം അംഗീകാരം റദ്ദാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യൂത്ത്കോൺഗ്രസ് അസംബ്ലി പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളവും പാർലമെൻറ് ജനറൽ സെക്രട്ടറി ആർ.എസ്. അബിനും സംയുക്തമായി ആവശ്യപ്പെട്ടു. മെഡിക്കൽ ഡയറക്ടർ, ഡി.എം.ഒ എന്നിവർക്ക് യൂത്ത് കോൺഗ്രസ് പരാതിനൽകി. കഴിഞ്ഞ ഫെബ്രുവരി 27ന് സൂരജ് ജയകുമാർ മെഡിട്രീന ആശുപത്രിയിൽ മൂക്കിലെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലെ പിഴവുമൂലം രോഗിയെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആശുപത്രി അധികൃതർ ഇക്കാര്യം മൂടിെവച്ചു. അതിനാൽ രോഗിക്ക് യഥാസമയം വിദഗ്ധ ചികിത്സ നൽകാൻ ബന്ധുക്കൾക്ക് അവസരം ലഭിച്ചില്ല. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണം. സൂരജിനെ ശരിയായ രീതിയിൽ ചികിത്സിച്ചില്ല എന്നുമാത്രമല്ല വിദഗ്ധ ചികിത്സക്കുള്ള അവസരവും മെഡിട്രീന അധികൃതർ നിഷേധിച്ചു. ഇതിനുമുമ്പും സമാന സംഭവങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഇ.എസ്.ഐയുമായി ബന്ധപ്പെട്ട് കോൺട്രാക്ട് വ്യവസ്ഥയിൽ രോഗികൾക്ക് വിവിധ ചികിത്സകൾ നൽകിയതിൽ ഒട്ടനവധി ആരോപണങ്ങളാണ് ഈ ആശുപത്രിക്കെതിരെ നിലവിലുള്ളത്. 2013ൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഇ.എസ്.ഐ ചികിത്സയുടെ മറവിൽ ഈ ആശുപത്രിയിൽ സമാനമായ രീതിയിൽ ശസ്ത്രക്രിയ ചെയ്യുകയുണ്ടായി. തുടർന്ന് ഇയാളുടെ ഒരു കാലിെൻറ പ്രവർത്തനശേഷി നഷ്ടപ്പെട്ടു. റോഡപകടത്തിൽ പരിക്കേറ്റ മുരുകന് ഈ ആശുപത്രിയിൽ ചികിത്സ നിഷേധിച്ച സംഭവം മാനുഷിക മൂല്യങ്ങൾക്ക് അധികൃതർ ഒരു വിലയും കൽപിക്കുന്നില്ല എന്നതിെൻറ ഉദാഹരണമാണ്. കുടുംബത്തിെൻറ പ്രതീക്ഷയായിരുന്ന സൂരജിെൻറ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.