പെരുമൺ എൻജിനീയറിങ്​ കോളജിൽ ദേശീയ കോൺഫറൻസ്

കൊല്ലം: പെരുമൺ എൻജിനീയറിങ് കോളജിലെ ഇലക്‌ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ മൂന്നാമത് നാഷനൽ കോൺഫറൻസ് 16, 17 തീയതികളിൽ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫ്യൂച്ചർ ടെക്‌നോളജീസ് ഇൻ പവർ, കൺട്രോൾ ആൻഡ് കമ്യൂണിക്കേഷൻസ് സിസ്‌റ്റം എന്ന വിഷയത്തിൽ നടക്കുന്ന കോൺഫറൻസ് ഐ.ഐ.എസ്.ടി വലിയമല അസോ. പ്രഫ. ഡോ. രാജേഷ് ജോസഫ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രോജക്‌ട് ബുക്ക് പ്രകാശനവും നടക്കും. കേപ്പ് ഡയറക്‌ടർ ഡോ. ആർ. ശശികുമാർ, ഇലക്‌ട്രിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ബിന്ദു പ്രകാശ് എന്നിവർ സംസാരിക്കും. വിവിധ കോളജുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്പതിൽപരം പ്രബന്ധങ്ങൾ രണ്ടുദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ അവതരിപ്പിക്കും. പ്രിൻസിപ്പൽ ഡോ. ഇസഡ്.എ. സോയ, ഡോ. ബിന്ദു പ്രകാശ്, കോ-ഓഡിനേറ്റർ എ. സോഫിയ, അഭിലാഷ്, കണ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.