'ജി.എസ്.ടി വ്യാപാരികളുടെ നട്ടെല്ലൊടിച്ചു'

കരുനാഗപ്പള്ളി: മുന്നൊരുക്കങ്ങളും ആലോചനയുമില്ലാതെ നടപ്പാക്കിയ ജി.എസ്.ടി വ്യാപാരികളുടെ നട്ടെല്ലൊടിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ. വ്യാപാര മേഖലയിലെ തകർച്ച സാധാരണക്കാരനെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്. കരുനാഗപ്പള്ളി താലൂക്ക് മർച്ചൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡൻറ് ഇ. അബ്ദുൽ റസാക്ക് രാജധാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ പുരസ്കാര ജേതാക്കളായ കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദിനെ അയത്തിൽ നജീബ്, കൊല്ലം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ അലക്സാണ്ടർ തങ്കച്ചനെ വി.ആർ. ഹരികൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജനെ അമ്പുവിള ലത്തീഫ്, ജനറൽ സെക്രട്ടറി ജി. ഗോപകുമാറിനെ കാട്ടൂർ ബഷീർ, ട്രഷറർ എസ്. കബീറിനെ സുനിൽ തോമസ് എന്നിവർ ആദരിച്ചു. മുതിർന്ന വ്യാപാരികൾക്കുള്ള സാമ്പത്തിക സഹായം ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ വിതരണം ചെയ്തു. എ.സി.പി ശിവപ്രസാദിനും സി.ഐ അലക്സാണ്ടർ തങ്കച്ചനും അസോസിയേഷ​െൻറ ഉപഹാര സമർപ്പണം ഇ. അബ്ദുൽ റസാക്ക് രാജധാനി നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ഭാരവാഹികളായ എസ്. കബീർ, കെ.ജെ. മേനോൻ, ബി. രാജീവ്, ഡോ. കെ. രാമഭദ്രൻ, നേതാജി ബി. രാജേന്ദ്രൻ, എസ്. നൗഷറുദ്ദീൻ, എൻ. രാജീവ്, ജോജോ കെ. എബ്രഹാം, എ.കെ. ഷാജഹാൻ, നവാസ് പുത്തൻവീടൻ, എസ്. രമേശ് കുമാർ, ഡി. വാവച്ചൻ, ടി.കെ. സദാശിവൻ, യൂത്ത് വിങ് ജില്ല പ്രസിഡൻറ് സുധീർ ചോയ്സ്, ജനറൽ സെക്രട്ടറി ഹുസൈൻ, ട്രഷറർ ആർ. ശ്രീതിഷ്, വനിതാ വിങ് ജില്ല പ്രസിഡൻറ് ഷൈലജ ദേവി, ജനറൽ സെക്രട്ടറി ശാന്താ മോഹൻ, ട്രഷറർ ജെസി കെ. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.