ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുന്നു –ബിന്ദു കൃഷ്ണ

പരവൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബി​െൻറ വധത്തിൽ സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുന്നതുകൊണ്ടാണ് ഹൈകോടതി സിംഗിൾെബഞ്ച് വിധിക്കെതിരെ അപ്പീൽ പോയതെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. പരവൂരിൽ യൂത്ത് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധരാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൊലയിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞിരുന്ന സി.പി.എം ഇപ്പോൾ പ്രതികളെ പാർട്ടിയിൽനിന്ന് പുറത്താക്കിക്കൊണ്ടിരിക്കയാണെന്ന് ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി. രഞ്ജിത് പരവൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മീഡിയ സെൽ അംഗം ബി.ആർ.എം ഷബീർ, കെ.പി.സി.സി നിർവാഹകസമിതി അംഗം നെടുങ്ങോലം രഘു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രദീപ്കുമാർ, സജൂദാസ്, എ. ഷുഹൈബ്, ശ്രീലാൽ, പരവൂർ സജീബ്, എൻ. ഉണ്ണികൃഷ്ണൻ, ആർ. സാജൻ, സജി സാമുവൽ, വി. ബൈജുലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.