വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു

കൊല്ലം: വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ കത്തിനശിച്ചു. കൊല്ലം കച്ചേരി പൂന്തൽനഗർ 55 ശ്രീദേവി മന്ദിരത്തിൽ ശ്രീകുമാരിയുടെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു തീപിടിത്തം. വീടി​െൻറ മുൻഭാഗത്തെ പോർച്ചിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിനാണ് ആദ്യം തീപിടിച്ചത്. പൂർണമായി കത്തിയമർന്ന കാറി​െൻറ ഇന്ധന ടാങ്ക് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന മാരുതി 800 കാറിലേക്ക് തീപടർന്നെങ്കിലും അപ്പോഴേക്കും ചാമക്കടയിൽനിന്ന് അഗനിശമന സേനയെത്തി തീ അണച്ചു. തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് ഫയർമാൻമാർക്ക് നേരിയ തോതിൽ വൈദ്യുതാഘാതമേറ്റു. പൊട്ടിവീണ വൈദ്യുതി ലൈനിൽ ഹോസ് കുരുങ്ങിയതാണ് വൈദ്യുതാഘാതമേൽക്കാൻ കാരണം. സാബു, ആദർശ് എന്നിവർക്കാണ് വൈദ്യുതാഘാതമേറ്റത്. സമീപത്ത് സൂക്ഷിച്ചിരുന്ന നിറയെ ഇന്ധനമുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക് തീപടർന്നെങ്കിലും അഗ്നിശമന സേനാംഗങ്ങൾ സാഹസികമായി തീകെടുത്തി. വീടിന് ചെറിയ കേടുപാട് സംഭവിച്ചു. ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാറി​െൻറ വൈദ്യുതീകരണത്തിലെ പിഴവാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാമക്കട ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ ബി. ഉല്ലാസ്, ലീഡിങ് ഫയർമാൻ ജയ്സൺ, ഫയർമാൻമാരായ സാബു, രാജേന്ദ്രൻപിള്ള, ആദർശ്, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീകെടുത്തിയത്. കടപ്പാക്കടയിൽനിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.