ഉപഭോക്തൃ ദിനാഘോഷവും ഏകദിന ശിൽപശാലയും

കൊല്ലം: കേരള ജനകീയ ഉപഭോക്തൃസമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഉപഭോക്തൃ ദിനാചരണം ശനിയാഴ്ച തെന്മല ഇക്കോടൂറിസം ഹാളിൽ നടക്കും. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ അയ്യൻകുഞ്ഞ് അധ്യക്ഷത വഹിക്കും. തുടർന്ന് ശിൽപശാല നടക്കും. റാഷനൽ തെറപി കൊല്ലം: ഭാരതീയ യുക്തിവാദിസംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദിവ്യചികിത്സകളുടെ െപാള്ളത്തരം തുറന്നുകാണിക്കുന്ന റാഷനൽ തെറപി എന്ന പരിപാടി 18ന് വൈകീട്ട് മൂന്നിന് അമ്പാടി ഹോട്ടൽ ഒാഡിറ്റോറിയത്തിൽ നടക്കും. മനശാസ്ത്രജ്ഞൻ പ്രസാദ് അമോർ നേതൃത്വം നൽകും. ഫുട്ബാൾ പരിശീലനം കൊല്ലം: ജില്ല ഫുട്ബാൾ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സമ്മർ വെക്കേഷൻ ഫുട്ബാൾ പരിശീലനം ഏപ്രിൽ രണ്ട് മുതൽ മേയ് 30 വരെ ലാൽബഹദൂർ സ്റ്റേഡിയം, പീരങ്കി മൈതാനം ഫുട്ബാൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടക്കും. പെങ്കടുക്കാനാഗ്രഹിക്കുന്നവർ സ്റ്റേഡിയം ബിൽഡിങ്ങിലുള്ള ജില്ല ഫുട്ബാൾ അസോസിയേഷൻ ഒാഫിസുമായി ബന്ധപ്പെടണം. ഫോൺ: 9497175656, 9847112842.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.