അഗ്​മാർക്ക്​ ഗുണനിലവാരം നിർബന്ധമാക്കണം ^ഡെപ്യൂട്ടി മേയർ

അഗ്മാർക്ക് ഗുണനിലവാരം നിർബന്ധമാക്കണം -ഡെപ്യൂട്ടി മേയർ കൊല്ലം: റേഷൻകടകളിലൂടെയും മറ്റും വിതരണം ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾക്ക് അഗ്മാർക്ക് ഗുണനിലവാരവും സർട്ടിഫിക്കഷനും നിർബന്ധമാക്കണമെന്ന് ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് പറഞ്ഞു. കേന്ദ്രസർക്കാർ വിഭാഗം ഡയറക്ടറേറ്റ് ഒാഫ് മാർക്കറ്റിങ് ഇൻസ്പെക്ഷ​െൻറയും കേരള സംസ്ഥാന ഉപഭോക്തൃ സമിതിയുടെയും (കെ.എസ്.സി.സി) ആഭിമുഖ്യത്തിൽ ഉപഭോക്തൃ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.എസ്.സി.സി സംസ്ഥാന പ്രസിഡൻറ് എം. മൈതീൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാർ അസി. അഗ്രികൾച്ചറൽ മാർക്കിങ് അഡ്വൈസർ പി.കെ. ഹമീദ്കുട്ടി 'ഭക്ഷ്യ സുരക്ഷയും ദേശീയ കാർഷിക വിപണിയും' വിഷയം അവതരിപ്പിച്ചു. എ.എ. ഷാഫി, ഡോ. അസീം എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസെടുത്തു. ഉപഭോക്തൃ സമിതി സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറി എ.എ. ലത്തീഫ് മാമൂട്, ജില്ല സപ്ലൈ ഒാഫിസർ ഷാജി കെ.ജോൺ, ജെ.എം. അസ്ലം, സീനിയർ കൃഷി ഒാഫിസർ ജയകുമാരി, അഗ്മാർക്ക് ഒാഫിസർമാരായ ജി.എ. സന്തോഷ്, എൽ. രാജശേഖർ, പി. രഘുനാഥൻ, ആശ്രാമം ഒാമനക്കുട്ടൻ, നാടിയം പറമ്പിൽ മൈതീൻകുഞ്ഞ്, വി.ജി. രാധാകൃഷ്ണൻ, വിജയബാബു, ഷീല ജഗധരൻ, സൗമി കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. ഉപഭോക്തൃ സേവനരംഗത്ത് മാതൃകാപരമായ സേവനം കാഴ്ചവെക്കുന്ന കൊല്ലം എസ്.എൻ വിമൻസ് കോളജ് കൺസ്യൂമർ ക്ലബ് അംഗങ്ങളെ യോഗം അനുമോദിച്ചു. ക്ലബിനുവേണ്ടി വീണാകൃഷ്ണൻ ഉപഹാരം ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.