ലക്ഷംവീട് കോളനിയിൽ അപകടഭീഷണിയായി ജലസംഭരണി

*അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് പരാതി വെളിയം: അവണൂർ വാർഡിലെ ലക്ഷംവീട് കോളനിയിൽ അപകടാവസ്ഥയിലായ ജലസംഭരണി കോളനിവാസികൾക്ക് ഭീഷണിയാകുന്നു. 1993ൽ സ്ഥാപിച്ച കോൺക്രീറ്റ് ജലസംഭരണി അറ്റകുറ്റപ്പണി നടത്താത്തതിനാൽ തകർച്ചയുടെ വക്കിലാണ്. ജലസംഭരണിക്ക് ചോർച്ചയും ഉണ്ട്. മേൽമൂടിയില്ലാത്തതിനാൽ പക്ഷികളുടെ കാഷ്ടവും അവ കൊത്തിക്കൊണ്ടിടുന്ന മാലിന്യവും കലർന്ന ജലമാണ് കോളനിവാസികൾക്ക് ലഭിക്കുന്നത്. ദിവസങ്ങളായി കോളനിയിലെ ജലവിതരണം നിർത്തിവെച്ചിരുന്നു. ജീർണാവസ്ഥയായ ജലസംഭരണിയുടെ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവുമായി യുവമോർച്ച വാട്ടർ അതോറിറ്റി അസി. എൻജിനീയറെ ഉപരോധിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ടാങ്ക് ശുചീകരിക്കുകയും ടാപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. എങ്കിലും സംഭരണിയുടെ അറ്റകുറ്റപ്പണി നടത്തുകയോ ബലപ്പെടുത്തുകയോ ചെയ്തിട്ടില്ല. ടാങ്കിനോട് ചേർന്ന് തന്നെ വീടുകളുമുണ്ട്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഉപരോധ സമരത്തിൽ നിയോജകമണ്ഡലം പ്രസിഡൻറ് ബി. സുജിത്, അനീഷ് കിഴക്കേക്കര തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.