വിവരാവകാശ നിയമ ഫോറത്തി​െൻറ ഒന്നാം വാര്‍ഷികം

കരുനാഗപ്പള്ളി: ജനസഹായി വിവരാവകാശ നിയമഫോറത്തി​െൻറ ഒന്നാം വാര്‍ഷികം കരുനാഗപ്പള്ളി ടൗണ്‍ ക്ലബില്‍ നടന്നു. വാർഷിക സമ്മേളനം മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. ജനസഹായി പ്രസിഡൻറ് എ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. അഴിമതിരഹിത മാതൃകാ സര്‍ക്കാര്‍ ഒാഫിസായി തെരഞ്ഞെടുത്ത കരുനാഗപ്പള്ളി വില്ലേജ് ഒാഫിസിനുള്ള ആദരവ് വില്ലേജ് ഒാഫിസര്‍ എ.ആര്‍. അനീഷ്‌കുമാറിനും മികച്ച ആരോഗ്യരംഗത്തെ സേവനത്തിനുള്ള പുരസ്‌കാരം പുതിയകാവ് നെഞ്ചുരോഗ ആശുപത്രി മെഡിക്കൽ ഓഫിസറും നെഞ്ചുരോഗ വിദഗ്ധനുമായ ഡോ. സി.എൻ. നഹാസിനും നൽകി. മികച്ച സാമൂഹികപ്രവര്‍ത്തകനും അഭിഭാഷകനും പ്രവാസിയുമായ ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയെയും സിറ്റി പൊലീസ് കമീഷണര്‍ ഡോ. എ. ശ്രീനിവാസിനെയും ആദരിച്ചു. യോഗത്തില്‍ ഗിന്നസ് താരം മകാരം മത്തായി, മുന്‍ ജില്ല ജഡ്ജി എസ്. സോമന്‍, മുന്‍ ജില്ല പൊലീസ് സൂപ്രണ്ട് എം. മൈതീന്‍കുഞ്ഞ്, ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, എ.ആര്‍. അനീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനസഹായി സെക്രട്ടറി ഡി. പ്രിന്‍സ് സ്വാഗതവും ട്രഷറര്‍ സി. പുഷ്പരാജന്‍ നന്ദിയും പറഞ്ഞു. ക്വിസ് മത്സരം 17ന് കരുനാഗപ്പള്ളി: ഉപജില്ലയിലെ പുന്നക്കുളം ഗവ. സംസ്കൃത യു.പി സ്കൂളിലെ അധ്യാപകരും ബി.ആർ.സി െട്രയിനറുമായിരുന്ന എസ്. ബിജു അനുസ്മരണാർഥം സംഘാടക സമിതി സാമൂഹിക ശാസ്ത്രം ക്വിസ് മത്സരം ശനിയാഴ്ച രാവിലെ 10ന് നടത്തും. യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി നടത്തുന്ന ക്വിസ് മത്സരത്തിൽ ഒരു സ്കൂളിൽ നിന്ന് ഒരു കുട്ടി വീതം പങ്കെടുക്കാം. വിവരങ്ങൾക്ക് 9745225052, 8301920217 നമ്പറിൽ ബന്ധപ്പെടണമെന്ന് പുന്നക്കുളം സംസ്കൃത യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.