റോഡ് ചെളിക്കുണ്ടായി; വിനായകർ ജങ്ഷൻ–പാറയിൽക്കാവ് റോഡിൽ യാത്ര ദുരിതപൂർണം

പരവൂർ: വേനൽമഴയിൽ ചെളിക്കുണ്ടായതോടെ വിനായകർ ജങ്ഷൻ- പാറയിൽക്കാവ് റോഡിൽ യാത്ര ദുരിതപൂർണമായി. നിർമാണത്തിലെ പിഴവുമൂലം റോഡ് റീടാറിങ് നടത്തി ഏതാനും മാസത്തിനുള്ളിൽ പല ഭാഗങ്ങളും തകർന്നിരുന്നു. പാറയിൽക്കാവ് ജങ്ഷനിൽ വിനായകർ ഭാഗത്തേക്കുള്ള റോഡ് ആരംഭിക്കുന്നിടത്ത് നിരന്തരം പൈപ്പ് പൊട്ടുന്നതുമൂലം യാത്രക്കാർ ദുരിതത്തിലായിരുന്നു. പൊട്ടുന്തോറും ഒട്ടിക്കുകയും ഒട്ടിക്കുന്തോറും പൊട്ടുകയും ചെയ്യുന്ന സ്ഥിതിയാണിവിടെ. ഇവിടെ റീടാറിങ് നടത്തിയ ശേഷവും ഏഴ് തവണയോളം പൈപ്പ് തകർന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഇനിയുമായിട്ടില്ല. ഇടക്ക് നാട്ടുകാർ ഗർത്തങ്ങളിൽ മണ്ണിട്ടെങ്കിലും മഴ പെയ്തതോടെ അതും ഒലിച്ചുപോയി. റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്നും റീടാറിങ് ചെയ്യുന്നതിനു മുമ്പ് ജലവിതരണ പൈപ്പി​െൻറ അറ്റകുറ്റപ്പണി ശാശ്വതമായി പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മാസ്റ്റർപ്ലാൻ സമർപ്പിച്ചു കരുനാഗപ്പള്ളി: വിദ്യാഭ്യാസ ഉപജില്ലയിലെ പുന്നക്കുളം ഗവ. സംസ്കൃത യു.പി സ്കൂളിലെ മാസ്റ്റർപ്ലാൻ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖാ കൃഷ്ണ കുമാർ സമർപ്പിച്ചു. എസ്.എം.സി ചെയർമാൻ ഷിഹാബ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ. സുദർശനൻ, ഹെഡ്മിസ്ട്രസ് കെ. ഷീലാബീഗം, ജി. ജയകുമാർ, എസ്. ജയകുമാരി, പ്രിൻസ് തോമസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.