തേനിയിലെ കാട്ടുതീ: തെന്മല ഡാമിലെ ഉല്ലാസ ബോട്ട് സവാരി നിർത്തിവെച്ചു

പുനലൂർ: തമിഴ്നാട്ടിലെ തേനി കൊരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ തെന്മല കല്ലട പരപ്പാർ ഡാമിലെ ഉല്ലാസ ബോട്ട് സവാരി വനം അധികൃതർ താൽക്കാലികമായി നിർത്തിവെച്ചു. വനംവകുപ്പ് സംസ്ഥാനത്തെ വനത്തിലെ ട്രക്കിങ് അടക്കമുള്ള വിനോദ സഞ്ചാര പദ്ധതികൾ നിർത്തിയതിനെ തുടർന്നാണ് തെന്മലയിലും നിയന്ത്രണം ഏർപ്പെടുത്തിയത്. തേക്കടിയിലടക്കം ബോട്ടിങ്ങിന് യാത്രക്കാർ എത്തണമെങ്കിൽ വനത്തിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. തെന്മല ഇക്കോ ടൂറിസം, ശെന്തരുണി ഇക്കോടൂറിസം എന്നീ ഏജൻസികളാണ് പരപ്പാർ ഡാമിൽ ബോട്ട് സവാരി നടത്തുന്നത്. ഇതിൽ ഇക്കോ ടൂറിസം ടൂറിസം വകുപ്പി​െൻറയും ശെന്തുരുണി ഇക്കോടൂറിസം വനംവകുപ്പി​െൻറ നിയന്ത്രണത്തിലുമാണ്. ഇപ്പോൾ സീസണായതിനാൽ ദിനേന നൂറുകണക്കിന് ആളുകളാണ് ഇവിടെ ബോട്ടിങ്ങിനായി വരുന്നത്. ഇവിടെ ട്രക്കിങ്ങിനായി വനത്തിൽ കയറുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, തെന്മലയിൽ ബോട്ടിങ്ങിന് വരുന്ന സഞ്ചാരികൾ വനത്തിലൂടെ സഞ്ചരിക്കേണ്ടതില്ല. ഇത് പരിഗണിച്ച് ഇവിടെ ബോട്ടിങ് പുനരാരംഭിക്കാൻ വനം ഉന്നത അധികൃതർക്ക് റിപ്പോർട്ട് നൽകുമെന്ന് ശെന്തുരുണി ഇക്കോ ടൂറിസം അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.