നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിൽ മോഷണം; സ്വർണവും പണവും കവർന്നു

ചവറ: നീണ്ടകര കണ്ണാട്ടുകുടി ശ്രീമഹാദേവി ക്ഷേത്രത്തിൽ കവർച്ച. ശ്രീകോവിൽ കുത്തിത്തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ, ഭക്തർ കാണിക്കയായി നൽകിയ സ്വർണപൊട്ട്, താലി എന്നിവ കവർന്നു. ക്ഷേത്ര കൊടിമരം, ഗണപതി കോവിൽ എന്നിവക്ക് മുന്നിലെ വഞ്ചികൾ തകർത്തും പണം കവർന്നിട്ടുണ്ട്. രസീത് കൗണ്ടറി​െൻറ വാതിൽ തകർത്ത് കമ്പ്യൂട്ടറുകൾ നശിപ്പിച്ചു. ശ്രീകോവിലിനുള്ളിലുണ്ടായിരുന്ന ശീവേലിക്കുപയോഗിക്കുന്ന പഞ്ചലോഹമെന്ന് കരുതുന്ന ചെറിയ വിഗ്രഹവും ഭക്തർ നേർച്ചയായി നൽകിയ സ്വർണം പൂശിയ വാളും നഷ്ടമായതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. മാസംതോറും തുറക്കുന്ന വഞ്ചികൾ തുറക്കാനിരിക്കെയാണ് പണം കവർന്നത്. മോഷ്ടാവി​െൻറ ദൃശ്യം ക്ഷേത്രത്തിലെ സുരക്ഷാ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 1.15ന് പിൻവശത്തെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് എത്തിയത്. പുലർച്ചെ 3.50വരെ മോഷ്ടാവ് ക്ഷേത്രവളപ്പിലുണ്ടായിരുന്നതായും ദൃശ്യങ്ങളിലുണ്ട്. കൈക്കോടാലി ഉപയോഗിച്ചാണ് മോഷ്ടാവ് വഞ്ചികളും വാതിലുകളും തകർത്തത്. ക്ഷേത്ര ശ്രീകാര്യക്കാരൻ പുലർച്ചെ ക്ഷേത്രത്തിലെത്തിയപ്പോൾ വഞ്ചി തകർന്നുകിടക്കുന്നത് കണ്ടാണ് മോഷണവിവരം അറിയുന്നത്. ഉടനെ ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. ക്ഷേത്ര അധികൃതരുടെ പരാതിയിൽ കരുനാഗപ്പള്ളി എ.സി.പി എസ്. ശിവപ്രസാദ്, ചവറ എസ്.എച്ച്.ഒ ബി. ഗോപകുമാർ, എസ്.ഐ ജയകുമാർ എന്നിവരെത്തി ക്ഷേത്ര പരിസരവും സുരക്ഷാ കാമറാ ദൃശ്യങ്ങളും പരിശോധിച്ചു. കൈലിയും ഷർട്ടും ധരിച്ച് തല മറച്ചയാളാണ് മോഷ്ടാവെന്ന് ദൃശ്യത്തിലുണ്ട്. കൊല്ലത്തുനിന്ന് വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരെത്തി പരിശോധന നടത്തി. റേഷൻ വ്യാപാരികൾ സ്റ്റോക് ബഹിഷ്കരിക്കും കൊല്ലം: റേഷൻ സാധനങ്ങൾ കടകളിൽ എത്തിച്ച് തൂക്കി നൽകാത്തതിൽ പ്രതിഷേധിച്ച് മാർച്ച് മാസത്തെ പണമടവും സ്റ്റോക്കെടുപ്പും ബഹിഷ്കരിക്കുമെന്ന് കേരള സ്റ്റേറ്റ് റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അറിയിച്ചു. രണ്ടുമുതൽ ആറ് കിലോഗ്രാം വരെ കുറവിലാണ് സ്റ്റോക് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉത്തരവ് ലംഘിച്ച് വ്യാപാരികളെ തൂക്കം ബോധ്യപ്പെടുത്താതെ സ്റ്റോക്കെടുപ്പിക്കാൻ അധികൃതർ നിർബന്ധിക്കുകയാണ്. ഇങ്ങനെ ലഭിക്കുന്ന സ്റ്റോക്കിലെ കുറവിന് ഒരു ക്വിൻറലിന് 299 രൂപ വ്യാപാരികൾ പിഴ അടക്കേണ്ടിവരും. ജില്ല പ്രസിഡൻറ് കെ. പ്രമോദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.ബി. ബിജു, നെട്ടയം രാമചന്ദ്രൻ, കുറ്റിയിൽ ശ്യാം, കളരിക്കൽ ജയപ്രകാശ്, എസ്. ബുല്ലമീൻ, കൊല്ലങ്കാവിൽ ജയശീലൻ, ജെ. ശശിധരൻ, സിനികുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.