കനത്തമഴ: കുറ്റാലം അരുവികളിൽ വീണ്ടും നീരൊഴുക്കായി

പുനലൂർ: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ലഭിച്ച കനത്ത മഴയിൽ തമിഴ്നാട് കുറ്റാലത്തെ വരണ്ടുണങ്ങിയ അരുവികളിൽ വീണ്ടും നീരൊഴുക്ക് രൂപപ്പെട്ടു. കടുത്ത വരൾച്ചയിൽ വെള്ളം വറ്റിയതിനെ തുടർന്ന് കുറ്റാലം അരുവികൾ രണ്ടുമാസം മുമ്പ് അടച്ചിരുന്നു. തുടർന്നും വിനോദ സഞ്ചാരികൾ എത്തിയിരുന്നെങ്കിലും അരുവികളിൽ വെള്ളമില്ലാത്തതിനെ തുടർന്ന് കുളിക്കാനാകാതെ നിരാശയോടെ മടങ്ങി. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ രൂപംകൊണ്ട ന്യൂനമർദത്തിൽ കുറ്റാലം മലനിരകളിൽ ശക്തമായ മഴ ലഭിച്ചതോടെ അരുവികളും നിറഞ്ഞൊഴുകുകയാണ്. അരുവികളിൽ വീണ്ടും വെള്ളമായതോടെ കുറ്റാലത്ത് കുളിക്കാനായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധിയാളുകൾ എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.