പള്ളിക്കമണ്ണടി പാലം യാഥാർഥ്യമാക്കണം

ചാത്തന്നൂർ: ആദിച്ചനല്ലൂർ-ചത്തന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പള്ളിക്കമണ്ണടി പാലം യാഥാർഥ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഇത്തിക്കര ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല കോഓപറേറ്റിവ് സ്പിന്നിങ് മിൽ ചെയർമാൻ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ജി. സദാനന്ദൻ അധ്യക്ഷതവഹിച്ചു. എൻ. അർജുനൻ, എസ്. സദാശിവൻപിള്ള എൽ. ഓമന എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. നിമ്മി മുതിർന്ന അംഗങ്ങളെ ആദരിച്ചു. പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി. രഘുനാഥൻ സംഘടനാ റിപ്പോർട്ടും എൻ. അർജുനൻ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: ജി. സദാനന്ദൻ (പ്രസി.), എസ്. സദാശിവൻപിള്ള (വൈസ് പ്രസി.), എൻ. അർജുനൻ (സെക്ര.), എൻ.പി. ശശിധരൻ (ജോ. സെക്ര.), കെ. ഗോപാലൻ (ട്രഷ). കരുനാഗപ്പള്ളി നഗരസഭ: സി.പി.െഎ അംഗം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു കരുനാഗപ്പള്ളി: നഗരസഭാ 16ാം ഡിവിഷനിൽ ബി.ജെ.പിയിലെ കെ. ശാലിനിയുടെ തെരഞ്ഞടുപ്പ് കോടതി അസാധുവാക്കിയതിനെത്തുടർന്ന് എതിർസ്ഥാനർഥിയായിരുന്ന സി.പി.ഐയിലെ വിജയമ്മലാലി കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു. നഗരസഭ ചെയർപേഴ്സൺ എം. ശോഭന സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞടുപ്പിൽ 16-ാം ഡിവിഷനായ കന്നേറ്റിയിൽ ബി.െജ.പി സ്ഥാനാർഥി ശാലിനിക്കും മറ്റൊരു സ്ഥാനാർഥി ചിത്രക്കും 16-ാം വാർഡിലെ 158-ാം നമ്പർ വോട്ടറായ ഡി. ബിനിൽ എന്നയാൾ നാമനിർദേശം നൽകിയതാണ് വിവാദത്തി​െൻറ തുടക്കം. ഈ നടപടി ക്രമവിരുദ്ധവും ചട്ടലംഘനവുമാെണന്ന് ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫിസർക്ക് ഇടതുസ്ഥാനാർഥി വിജയമ്മാലാലി പരാതി നൽകിയിരുന്നു. തുടർന്ന് റിട്ടേണിങ് ഓഫിസർ ചിത്രയുടെ പത്രിക തള്ളിയ ശേഷം ശാലിനിയുടെ പത്രിക സാധുവാക്കി. തെരഞ്ഞടുപ്പ് ചട്ടലംഘനത്തിലൂടെ മത്സരിച്ചാണ് വിജയം നേടിയതെന്ന് ചൂണ്ടിക്കാട്ടി വിജയമ്മ ലാലി അഭിഭാഷകൻ മുഖേന കരുനാഗപ്പള്ളി മുൻസിഫ് കോടതിയിൽ 2015 നവംബറിൽ കേസ് ഫയൽ ചെയ്തിരുന്നു. ബി.ജെ.പി സ്ഥാനാർഥി ചട്ടലംഘനത്തിലൂടെയാണ് മത്സരിച്ച് വിജയിച്ചതെന്ന് കോടതി കഴിഞ്ഞ ഫെബ്രുവരി 19ന് വിധിച്ചു. വിജയമ്മലാലിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് വിധിക്കെതിരെ ശാലിനി ജില്ല കോടതിയെ സമീപിച്ചു. ഇൗ കേസ് വ്യാഴാഴ്ച കോടതി പരിഗണിച്ച് വാദം കേൾക്കാനിരിക്കുകയാണ്. ഇതിനിടെ വിജയമ്മാലാലി മുൻസിഫ് കോടിതി വിധിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയും കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നേടുകയുമായിരുന്നു. വിജയമ്മാലാലി 2005-2010 കാലയളവിൽ ജില്ല പഞ്ചായത്ത് അംഗമായിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം ടൗണിൽ ആഹ്ലാദ പ്രകടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.