പഞ്ചായത്ത്​ വക കെട്ടിടമുണ്ടായിട്ടും സർക്കാർ സ്ഥാപനങ്ങൾ വാടകക്കെട്ടിടത്തിൽ

കൊട്ടാരക്കര: ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം വാർഡിൽ ജനങ്ങളിൽനിന്ന് പണംപിരിച്ച് സ്ഥലം വാങ്ങുകയും സർക്കാർ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണിയുകയും ചെയ്തിട്ടും ഉപയോഗപ്രദമാക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം. മാവേലി സ്റ്റോർ, പോസ്റ്റ് ഓഫിസ്, അംഗൻവാടി, അക്ഷയകേന്ദ്രം എന്നിവക്കെല്ലാം പ്രവർത്തിക്കാനുള്ള സൗകര്യം പഞ്ചായത്ത്‌ കെട്ടിടത്തിലുണ്ടായിട്ടും ഇവയെല്ലാം വർഷങ്ങളായി വാടകക്കെട്ടിടങ്ങളിലാണ്. ഇവയുടെ പ്രവർത്തനങ്ങൾ പഞ്ചായത്ത്‌ കെട്ടിടത്തിലേക്ക് മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കുന്നിെല്ലന്ന് ആക്ഷേപം ശക്തമാണ്. പട്ടാഴിയിൽ എസ്.എഫ്.െഎ പ്രവർത്തകരുടെ വീട് ആക്രമിച്ചു പത്തനാപുരം: ആർ.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചതായി പരാതി. എസ്. എഫ്.ഐ പത്തനാപുരം സ​െൻറ് സ്റ്റീഫൻസ് കോളജ് യൂനിറ്റ് ഭാരവാഹികളായ അക്ഷയ്, വിബിൻ എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. പട്ടാഴി ആറാട്ടുപുഴയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. കോളജിലെ പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. വാഹനങ്ങൾ തകർക്കുകയും വീട്ടിലുള്ളവരെ മർദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. രാത്രിയോടെ ആയുധവുമായി ബൈക്കിലെത്തിയ സംഘം വിബി​െൻറ വീട്ടിലാണ് ആദ്യം ആക്രമണം നടത്തിയത്. വീടി​െൻറ കതക് ചവിട്ടെപ്പാളിച്ച സംഘം അകത്തുകടന്ന് കസേര അടിച്ചുപൊട്ടിച്ചു. വിബിനെ തിരഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീടി​െൻറ ജനൽച്ചില്ലുകൾ തല്ലിത്തകർക്കുകയും വെളിയിലിരുന്ന ബൈക്ക് അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് പിതാവ് ബാബുവിനെ മർദിച്ചു. മരുതമൺ ഭാഗം കൊറ്റിയോട് വീട്ടിൽ അക്ഷയി​െൻറ വീട്ടിലെത്തിയവർ കമ്പിവടി കൊണ്ട് വീടി​െൻറ ജനൽചില്ലുകൾ തകർത്തു. ഭീകര അന്തരീക്ഷം സൃഷ്ടിച്ച സംഘം വീടിനുള്ളിൽ കടന്ന് അലമാര അടിച്ചുതകർത്തു. അക്ഷയുടെ പിതാവ് അനിൽകുമാറിനെയും മാതാവ് ഉഷയെയും മർദിച്ചു. പരിക്കേറ്റ ഇരുവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് വൻ പൊലീസ് സംഘം പട്ടാഴിയിൽ ക്യാമ്പ് ചെയ്യുകയാണ്. ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മി​െൻറ നേതൃത്വത്തിൻ പട്ടാഴി പഞ്ചായത്തിൽ ബുധനാഴ്ച ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ആറ് വരെ ഹർത്താൽ നടത്തി. തുടർന്ന് പ്രതിഷേധ റാലിയും യോഗവും ചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.