ഏരൂർ ഇനി മുതൽ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത്

അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിനെ ഭക്ഷ്യസുരക്ഷാ പഞ്ചായത്തായി പ്രഖ്യാപിച്ചു. പുനലൂർ നിയോജക മണ്ഡലത്തിൽ പദ്ധതി നടപ്പാക്കുന്ന ആദ്യത്തെ ഗ്രാമപഞ്ചായത്താണിത്. ജില്ലയിൽ മൈലം, മയ്യനാട്, ആലപ്പാട്, ഇളമ്പള്ളൂർ, ശക്തികുളങ്ങര, ശാസ്താംകോട്ട എന്നീ ഗ്രാമപഞ്ചായത്തുകളെയും പദ്ധതി നടപ്പാക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. ക്രമേണ മറ്റ് പഞ്ചായത്തുകളിലും നടപ്പാകും. പദ്ധതിയുടെ ഭാഗമായി ഏരൂർ പഞ്ചായത്തിലെ വ്യാപാരി വ്യവസായികൾ, അംഗൻവാടി പ്രവർത്തകർ, തട്ടുകടക്കാർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ബോധവത്കരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. പുനലൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ എ.എ. അനസ് അധ്യക്ഷതവഹിച്ചു. കില ഫാക്കൽറ്റി അംഗം കരീപ്ര എൻ. രാജേന്ദ്രൻ ക്ലാസെടുത്തു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡൻറ് സി.എൻ. സോമൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ലീലാ തുളസീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.