കൊട്ടാരക്കര: ഗവ. ബോയ്സ് ഹയർ സെക്കൻഡി സ്‌കൂളിന് വേണ്ടി നിർമിക്കുന്ന കെട്ടിട സമുച്ചയത്തിെൻറ ശിലാസ്ഥാപനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് മൂന്നിന് മന്ത്രി സി. രവീന്ദ്രനാഥ് ശിലാസ്ഥാപനം നിര്‍വഹിക്കും. പൊതുസമ്മേളനം മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. 10 കോടി മുടക്കിയാണ് ബഹുനില മന്ദിരം പണിയുന്നത്. 124 വര്‍ഷം പഴക്കമുള്ള സ്കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ആധുനീകരിക്കുന്നത്. ആധുനിക ക്ലാസ് മുറികള്‍, ജൈവവൈവിധ്യപാര്‍ക്ക്, മാലിന്യ നിർമാര്‍ജന പ്ലാൻറ്, ആധുനിക ശൗചാലയങ്ങൾ സംവിധാനം, ഡിജിറ്റല്‍ ലൈബ്രറി, സി.സി ടി.വി കാമറ സംവിധാനം, ഹൈടെക് ലെബോറട്ടറിസ്, കിച്ചണ്‍ ആൻഡ് ൈഡനിങ് ബ്ലോക്ക്, പ്ലേ ഗൗണ്ട് എന്നി സൗകര്യങ്ങളോട് കൂടിയാണ് കെട്ടിട സമുച്ചയം നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.