മയ്യനാട്​ റെയിൽവേ​ മേൽപാലം നിർമാണത്തിന്​ കേന്ദ്രാനുമതി

കൊല്ലം: മയ്യനാട് റെയിൽവേ മേൽപാലനിർമാണത്തിന് കേന്ദ്രാനുമതി ലഭിച്ചതായി എം. നൗഷാദ് എം.എൽ.എ അറിയിച്ചു. 2018 -2019 സാമ്പത്തിക വർഷത്തിലെ വർക്ക് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് റെയിൽവേ മന്ത്രാലയം പദ്ധതിക്ക് അനുമതി നൽകിയത്. ഇതോടെ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള തടസ്സങ്ങളെല്ലാം നീങ്ങിയതായും നിർവഹണ ഏജൻസിയായ സംസ്ഥാന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് മേൽപാല നിർമാണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.