സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേജസ് നടപ്പാക്കണം: എ.ഐ.ടി.യു.സി

കൊല്ലം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം നടപ്പാക്കണമെന്നും മാനേജ്‌മ​െൻറി​െൻറ നീതിനിഷേധം അവസാനിപ്പിക്കണമെന്നും പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കടപ്പാക്കടയില്‍ ചേര്‍ന്ന യോഗം എ.ഐ.ടി.യു.സി ദേശീയ കൗണ്‍സില്‍ അംഗം കെ. ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്തു. കെ. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. കെ. മോഹന്‍ദാസ്, കടത്തൂര്‍ മന്‍സൂര്‍, ലിസി, ബിന്ദു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ. ദിനേശ് ബാബു (പ്രസി), മുരളീധരന്‍നായര്‍ (വൈസ് പ്രസി), കടത്തൂര്‍ മന്‍സൂര്‍ (ജന. സെക്ര), ഫാവിനോന്‍ (ജോ. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.