ചവറ: ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കുത്സവത്തിന് തുടക്കമായി. പ്രസിദ്ധമായ പുരുഷാംഗനമാരുടെ ചമയവിളക്കെടുപ്പ് 24, 25 തീയതികളിൽ നടക്കും. 12ന് രാത്രി എട്ടിന് നാടകം- സ്നേഹക്കടൽ. 13ന് രാത്രി ഏഴിന് നൃത്തസന്ധ്യ. 14ന് അഞ്ചിന് ആന്ദവല്ലീശ്വരം ക്ഷേത്രത്തിൽനിന്നും അലങ്കരിച്ച വാഹനങ്ങളുടെ അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്ര നടക്കും. രാത്രി 10ന് കോമഡി ഷോ. 15ന് രാത്രി ഏഴിന് പ്രസിദ്ധമായ അൻപൊലി പറക്കെഴുന്നള്ളത്ത് പുറപ്പെടും. രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ. ഒമ്പതിന് ഗാനമേള. 16ന് രാത്രി എട്ടിന് ഭക്തിഗാനസുധ. 8.30ന് സംഗീത സദസ്സ്. 9.30ന് ചലച്ചിത്രതാരം അമ്പിളിയുടെ നൃത്തസന്ധ്യ. 17ന് രാത്രി എട്ടിന് നൃത്താർച്ചന. 18ന് രാത്രി ഒമ്പതിന് കോമഡി ഷോ. 19ന് രാത്രി ഒമ്പതിന് നാടകം- അടുക്കളക്കിനാവ്. 20ന് രാത്രി ഒമ്പതിന് നാടൻപാട്ട്. 21ന് ഏഴിന് കടത്താറ്റ് വയലിൽ പൊങ്കാല. രാത്രി ഏഴിന് ഗാനസുധ. എട്ടിന് സംഗീതകച്ചേരി അരങ്ങേറ്റം. ഒമ്പതിന് ഗാനമേള. 22ന് രാത്രി ഏഴിന് സംഗീതകച്ചേരി. 8.30ന് നൃത്തസന്ധ്യ. 23ന് രാത്രി ഒമ്പതിന് ചലച്ചിത്ര പിന്നണി ഗായിക മഞ്ചരിയുടെ മ്യൂസിക്ക് തത്ത്വമസി. 24 ന് ഏഴിന് ഉരുൾച്ച. 11ന് കലശപൂജകൾ. മൂന്നിന് കെട്ടുകാഴ്ച. രാത്രി 11ന് സംഗീത സദസ്സ്. 12 ന് ചമയ വിളക്ക്. 25ന് 11ന് കളഭാഭിഷേകവും കലശപൂജകളും. മൂന്നിന് കെട്ടുകാഴ്ച. രാത്രി 11ന് നാദസ്വരക്കച്ചേരി. 12 ചമയവിളക്ക്. ഉത്സവദിനങ്ങളിൽ താലപ്പൊലി ഘോഷയാത്ര, വിശേഷാൽ പൂജകൾ എന്നിവ നടക്കും. ക്ഷേത്രത്തിലെ അൻപൊലിപ്പറ എഴുന്നള്ളത്ത് 15 മുതൽ 22 വരെ നടക്കും. 15, 16 ചവറ കര,17, 18 പുതുക്കാട് കര, 19, 20 കുളങ്ങര ഭാഗം കര, 21, 22 കോട്ടയ്ക്കകം എന്നിവിടങ്ങളിൽ പറ എഴുന്നള്ളത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.