'ഇ^ടോയ്​ലെറ്റ്​ സ്ഥാപിക്കണം'

'ഇ-ടോയ്ലെറ്റ് സ്ഥാപിക്കണം' കൊട്ടിയം: ദേശീയപാതയുടെ ഇരുവശങ്ങളിലുമായി കൊട്ടിയം ജങ്ഷനിൽ ഇ-ടോയ്ലെറ്റ് സ്ഥാപിക്കാൻ ത്രിതല പഞ്ചായത്തുകൾ തയാറാകണമെന്ന് കൊട്ടിയം െറസിഡൻറ്സ് അസോസിയേഷൻ വാർഷികയോഗം ആവശ്യപ്പെട്ടു. മയ്യനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു. ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. തോന്നയ്ക്കൽ പീതാംബരൻ അധ്യക്ഷത വഹിച്ചു. ഡോ. സി. സുധാകരൻ, അൽഫി നാസർ, സുലേഖ, ബീന, നാസർ ഖാൻ, രൻജിത്, വിഷ്ണു, ഇക്ബാൽ, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി തോന്നയ്ക്കൽ പീതാംബരൻ (പ്രസി.), ഷിബു മനോഹർ (സെക്ര.), ഡോ. സി. സുധാകരൻ (വൈ. പ്രസി.), കെ. മുരളിധരൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. സ്കൂൾ വാർഷികവും പുസ്തകപ്രകാശനവും കരുനാഗപ്പള്ളി: ചിറ്റുമൂല യൂനുസ് മൗലവി മെമ്മോറിയൽ (വൈ.എം.എം) സെൻട്രൽ സ്കൂളി​െൻറ 17ാമത് വാർഷികവും പുസ്തക പ്രകാശനവും നടന്നു. വാർഷിക പൊതുസമ്മേളനം സംസ്ഥാന ലോട്ടറി ഡയറക്ടർ എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്കൂൾ ട്രസ്റ്റ് ചെയർമാൻ ഡോ. ടി. സലിം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം.എ. ആസാദ്, പ്രിൻസിപ്പൽ സോഫി ഇസ്മയിൽ, അബ്ദുൽ വാഹിദ് കുരുടൻറയം, അബ്ദുൽ ഹക്കിം, ശാസ്താംകോട്ട റഹിം, കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ആദിത്യ സുരേഷ് ഗാനമാലപിച്ചു. ചടങ്ങിൽ കവി ശാസ്താംകോട്ട റഹിം രചിച്ച 'ബാക്കിയുള്ള കാക്കകൾ' പുസ്തകത്തി​െൻറ പ്രകാശവും നടന്നു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.