സ്‌കൂള്‍ വാര്‍ഷികം

തഴവ: തഴവ വടക്ക് ഗവ. എല്‍.പി ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആര്‍. അനുപമ അധ്യക്ഷത വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലതയും സ്‌കോളര്‍ഷിപ് വിതരണം വള്ളികുന്നം പഞ്ചായത്ത് പ്രസിഡൻറ് ജി. മുരളിയും കലോത്സവ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എ.ഇ.ഒ ടി. രാജുവും സ്‌കൂള്‍തല വിജയികള്‍ക്കുള്ള സമ്മാനദാനം ബി.പി.ഒ എം. പ്രകാശും നിര്‍വഹിച്ചു. ആനിപൊന്‍, ആര്‍. അമ്പിളിക്കുട്ടന്‍, വി. ബിജു, എം. മധു, കെ. ഉണ്ണികൃഷ്ണന്‍, ഐ. ബുഷ്‌റ, പ്രഭാകരന്‍, പി.സി. സുനില്‍, വിജി രഞ്ജിത്ത്, കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു. ഓച്ചിറ ശങ്കരൻ കുട്ടി ഫൗണ്ടേഷൻ രൂപവത്കരിച്ചു ഓച്ചിറ: കലാകാരൻ ഓച്ചിറ പി.ആർ. ശങ്കരൻകുട്ടിയുടെ സ്മരണക്കായി ഫൗണ്ടേഷൻ രൂപവത്കരിച്ചു. പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡൻറ് ടി.ജെ. ഉണ്ണികൃഷണൻ അധ്യക്ഷത വഹിച്ചു. ഡോ. ചേരാവള്ളി ശശി, ഡോ. എഴുമറ്റൂർ രാജരാജ വർമ, പ്രഫ. പി. രാധാകൃഷ്ണകുറുപ്പ്, ചവറ പാറുകുട്ടി, ചന്ദ്രമോഹൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷ​െൻറ പേരിൽ കലാസാംസ്കാരിക, സാഹിത്യരംഗങ്ങളിലെ വ്യക്തികൾക്ക് 33,333 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ പുരസ്കാരം എല്ലാവർഷവും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.