ചവറ: ആധുനികരീതിയിൽ ടാറിങ് ജോലികൾ പൂർത്തിയാക്കിയ നീണ്ടകര വേട്ടുതറ തെക്കുംഭാഗം നടയ്ക്കാവ് റോഡ് നിർമാണം അന്തിമഘട്ടത്തിൽ. നബാർഡിെൻറയും 2017--18 സാമ്പത്തികവർഷത്തെ കേരള സർക്കാർ ഫണ്ടും ഉൾപ്പെടുത്തി 4.75 കോടി രൂപ വകയിരുത്തിയാണ് നീണ്ടകര തെക്കുംഭാഗം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 5.6 കിലോമീറ്റർ ദൂരം വരുന്ന റോഡ് നിർമിച്ചത്. ടാറിങ് ജോലികൾ പൂർത്തിയായി. അനുബന്ധ നിർമാണജോലികളാണ് പുരോഗമിക്കുന്നത്. റോഡിെൻറ ഇരുഭാഗങ്ങളും ബലപ്പെടുത്തുന്നതിെൻറ ഭാഗമായി തറയോടുകൾ പാകുന്ന ജോലികൾ പൂർത്തിയായിവരുന്നു. കണ്ണാട്ടുകുടി ഭാഗത്തെ ജോലികളാണ് പൂർത്തിയാകാനുള്ളത്. താഴ്ചയുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചു. വെള്ളമൊഴുകുന്നതിനുള്ള ഓട നിർമാണം മേൽമൂടികൾ സ്ഥാപിച്ചതോടെ പൂർത്തിയായി. സ്ഥലങ്ങൾ രേഖപ്പെടുത്തിയ ദിശാ ബോർഡുകളും സ്ഥാപിച്ചു. രാത്രികാലയാത്ര സുഗമമാക്കുന്നതിന് റോഡിൽ വെള്ള വരകൾ വരച്ചു. റിഫ്ലക്ടർ സ്റ്റിക്കർ പതിക്കുന്നത് പൂർത്തിയായിവരുന്നു. ഈ റോഡിന് അനുബന്ധമായി തെക്കുംഭാഗം പുളിമൂട്ടിൽ കടവിലേക്കുള്ള റോഡിെൻറ ടാറിങ്ങും പൂർത്തിയാക്കി. വർഷങ്ങളായി തകർന്നുകിടന്ന വേട്ടുതറ-നടയ്ക്കാവ് റോഡ് ചവറ എം.എൽ.എ എൻ. വിജയൻപിള്ളയുടെ ശ്രമഫലമായാണ് നിർമിച്ചത്. അനുബന്ധമായി പൂർത്തീകരിക്കേണ്ട തെക്കുംഭാഗത്തേയും തേവലക്കരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നടയ്ക്കാവ് -പടപ്പനാൽ റോഡ് നിർമാണത്തിനുള്ള കരാർ നൽകിക്കഴിഞ്ഞു. നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.