പ്രത്യേക ഗ്രാമസഭ നടന്നു

കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് 13ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പ്രത്യേക ഗ്രാമസഭായോഗം ചേർന്നു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂലിയറ്റ് നെൽസൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സി. സന്തോഷ് അധ്യക്ഷതവഹിച്ചു. കെ. തങ്കപ്പൻ ഉണ്ണിത്താൻ, പ്ലാവറ ജോൺ ഫിലിപ്, പ്രിയാ മോഹൻ, മൺറോരുതുത്ത് പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ, പേരയം പഞ്ചായത്ത് പ്രസിഡൻറ് സ്റ്റാൻസി യേശുദാസ്, കുണ്ടറ പഞ്ചായത്ത് പ്രസിഡൻറ് കെ. ബാബുരാജൻ, കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡൻറ് എൻ. വിജയൻ, പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ, ഷീല, ഫെലിക്സ് മിരാൻഡ, ജോൺ ഡിക്രൂസ്, സെക്രട്ടറി എസ്. അശോക് കുമാർ എന്നിവർ സംസാരിച്ചു. വനിതാ ദിനാചരണം കുണ്ടറ: പുനുക്കൊന്നൂർ ദേശസേവിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണം നടത്തി. 'കേരള സമൂഹവും സ്ത്രീസുരക്ഷയും' വിഷയത്തിൽ ജസീന ക്ലാസെടുത്തു. ലൈബ്രറി പ്രസിഡൻറ് കെ. ബിജു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം ശ്രീജ, ലൈബ്രറി സെക്രട്ടറി എസ്. മണികണ്ഠൻപിള്ള, വനിതാവേദി ചെയർപേഴ്സൺ കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. മുതിർന്ന പൗരർക്ക് യാത്രാ സൗജന്യം അനുവദിക്കണം- പെൻഷനേഴ്സ് യൂനിയൻ കുണ്ടറ: മുതിർന്ന പൗരന്മാർക്ക് ബസുകളിൽ യാത്രാ സൗജന്യം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ചിറ്റുമല ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബി. സുകുമാരൻ ഉണ്ണിത്താൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് പി. ചന്ദ്രശേഖരപിള്ള സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി മുളവന രാധാകൃഷ്ണൻ, കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. വിജയൻ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. പ്രഭാകരൻപിള്ള, ജില്ല കമ്മിറ്റി അംഗങ്ങളായ എൻ. ശിവപ്രസാദൻപിള്ള, ജി. രാമചന്ദ്രൻപിള്ള, ആർ. അയിഷ, ബ്ലോക്ക് ട്രഷറർ എ.എൻ. ഡൊമിനിക്, ബി. റോബർട്ട്, എം.ടി. വർഗീസ്, പ്രഫ. ജി. തുളസീധരൻപിള്ള, എൽ. ഫ്രാൻസിസ്, പ്രഫ. ജെ.വി. പണിക്കർ, ടി. ചന്ദ്രിക, ഡി. നടരാജൻ, ആർ. രവീന്ദ്രൻനായർ എന്നിവർ സംസാരിച്ചു. പുതിയ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായി ബി. സുകുമാരൻ ഉണ്ണിത്താൻ (പ്രസി.), എം.ടി. വർഗീസ്, ആർ. അയിഷ (ൈവസ് പ്രസി.), മുളവന രാധാകൃഷ്ണൻ (സെക്ര.), ഡി. നടരാജൻ, ടി. ചന്ദ്രിക (ജോ.സെക്ര.), എൽ. ഫ്രാൻസിസ് (ട്രഷ.) എന്നിവർ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.